ചെന്നൈ: അഗ്നിബാണ്‍ റോക്കറ്റിന്റെ പരീക്ഷണം വിജയകരമായതോടെ ഉപഗ്രഹ വിക്ഷേപണത്തിന് തയാറെടുത്ത് ഭാരതത്തിന്റെ ബഹിരാകാശ മേഖലയിലെ സ്വകാര്യ സ്റ്റാര്‍ട്ട് അപ് ആയ അഗ്നികുല്‍ കോസ്മോസ്. സ്റ്റാര്‍ട്ട് അപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ ശ്രീനാഥ് രവിചന്ദ്രന്‍ പിടിഐക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒന്‍പത് മുതല്‍ പന്ത്രണ്ട് മാസത്തിനുള്ളില്‍, അല്ലെങ്കില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലോ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തിലോ ഉപഗ്രഹ വിക്ഷേപണമുണ്ടാകും. അഗ്നിബാണ്‍ സോര്‍ട്ടഡ് (സബ് ഓര്‍ബിറ്റല്‍ ടെക്നോളജി ഡെമോണ്‍സ്ട്രേറ്റഡ്) റോക്കറ്റിന്റെ പരീക്ഷണ വിജയം വലിയൊരാശ്വാസമായിരുന്നു. ഒരു ഉപഗ്രഹ വിക്ഷേപണ വാഹനം നിര്‍മിക്കുന്നതിലെയും അത് വിക്ഷേപിക്കുന്നതിലെയും വ്യത്യാസങ്ങളെപ്പറ്റി ഒരുപാട് പഠിക്കാനായി.
അഗ്നിബാണിന്റെ ലിഫ്റ്റ് ഓഫിന് ശേഷം ഏഴ് സെക്കന്‍ഡ് അതിനെ നിരീക്ഷിക്കുകയായിരുന്നു. അതിന് ശേഷമായിരുന്നു വിക്ഷേപണം. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ, അഗ്നിബാണ്‍ കടലിന് മൂകളിലൂടെ അതിന്റെ പാതയിലൂടെ തന്നെ മുന്നോട്ട് നീങ്ങി. ഇനി രണ്ട് കാര്യങ്ങളാണ് വ്യക്തമാകേണ്ടത്. ഓര്‍ബിറ്റല്‍ റോക്കറ്റില്‍ ഒന്നിലധികം എന്‍ജിനുകള്‍ ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. അതിന്റെ പരീക്ഷണം നടത്തണം.
കൂടാതെ അഗ്നിബാണ്‍ ഒരു സിംഗിള്‍ സ്റ്റേജ് റോക്കറ്റാണ്. അതേസമയം ഉപഗ്രഹ വിക്ഷേപണ വാഹനത്തിന് രണ്ട് സ്റ്റേജുകളുണ്ട്. അതുകൊണ്ട് അഗ്നിബാണില് സ്റ്റേജ് സെപ്പറേഷനും പരീക്ഷിക്കേണ്ടതുണ്ട്, രവിചന്ദ്രന്‍ വിശദീകരിച്ചു. ഉപഗ്രവിക്ഷേപണത്തിനായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: