ചാലക്കുടി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ജൂൺ 4ന് നടക്കുന്ന വോട്ടെണ്ണലിന് മുന്നോടിയായി വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ക്രമീകരണങ്ങൾ വോട്ടെണ്ണൽ നിരീക്ഷകർ വിലയിരുത്തി.
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കൊച്ചി സർവകലാശാലയിൽ വോട്ടെണ്ണൽ നിരീക്ഷകരായ സൻയുക്ത സമ്മദാർ, ശീതൾ ബസവരാജ് തേലി ഉഗേലി, ജുമുംഗു പുഡുംഗ് എന്നിവർ സന്ദർശനം നടത്തി.
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സബ്കളക്ടർ കെ. മീര, അസിസ്റ്റൻറ് കളക്ടർ അൻജിത്ത് സിംഗ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ഓരോ ബ്ലോക്കിലെയും കൗണ്ടിംഗ് ടേബിളുകളുടെ എണ്ണം, കൗണ്ടിംഗ് ഏജൻറ് മാർക്കുള്ള സീറ്റുകളുടെ ക്രമീകരണം, മറ്റ് സുരക്ഷാക്രമീകരണങ്ങൾ തുടങ്ങിയവ സംഘം വിലയിരുത്തി.
ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ വോട്ടണ്ണൽ കേന്ദ്രമായ ആലുവ യു.സി കോളേജിൽ വോട്ടെണ്ണൽ നിരീക്ഷകരായ റിതേന്ദ്ര നാരായൺ ബസു, റോയ് ചൗധരി, അനിൽകുമാർ എന്നിവരാണ് ക്രമീകരണങ്ങൾ വിലയിരുത്തിയത്.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശാ സി എബ്രഹാം, മറ്റ് ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: