സൈക്കിളില്‍ നേപ്പാളിലെത്തി എവറസ്റ്റിന് മുന്നിലെത്തുകയാണ് തൃശ്ശൂര്‍ സ്വദേശി നിധിന് മാളിയേക്കല്‍ എന്ന 27 -കാരന്റെ സ്വപ്നം. വഴിച്ചെലവിനുള്ള പണമുണ്ടാക്കാന്‍ ചായ ഉണ്ടാക്കി വില്‍ക്കും. മെയ് അഞ്ചിന് വടക്കുംന്നാഥക്ഷേത്രത്തിന് മുന്നില്‍ നിന്നാണ് നിധിന് യാത്ര തുടങ്ങിയത്. ഇപ്പോള്‍ മഹാരാഷ്ട്ര വരെ എത്തി.
എവറസ്റ്റ് കീഴടക്കാനുള്ള അദമ്യമായ ആഗ്രഹമാണ് ഇങ്ങിനെ ഒരു സൈക്കിള്‍ യാത്രയിലേക്ക് എത്തിച്ചത്. മൂന്ന് വര്‍ഷം മുമ്പ് നടത്തിയ കശ്മീര്‍ യാത്ര നിധിന് കൂടുതല്‍ ധൈര്യം നല്കി. എവറസ്റ്റ് യാത്രയ്ക്ക് പണമുണ്ടാക്കാന്‍ ‘ടീ ബ്രോ’ എന്ന പേരില്‍ പുതുക്കാട് ചെറിയൊരു ചായക്കട തുടങ്ങി.
അങ്ങിനെയാണ് ഒരു ദിവസം നേപ്പാള്‍ ലാക്കാക്കി സൈക്കിളില്‍ യാത്ര തിരിച്ചത്. ദിവസവും രാവിലെ അഞ്ച് മണിക്ക് യാത്ര തുടങ്ങും പല സ്ഥലങ്ങളിലും കനത്ത ചൂടായതിനാല്‍ ഉച്ചയ്ക്ക് വിശ്രമിച്ച് നാല് മണിക്ക് ശേഷമാണ് വീണ്ടും യാത്ര. അതിനിടയില്‍ ആളുകള്‍ കൂടുതലുള്ള സ്ഥലത്ത് ചായ ഉണ്ടാക്കി വില്‍ക്കും.- നല്ലൊരു ചായക്കാരന് കൂടിയായ നിധിന് പറയുന്നു.
പര്‍വ്വതാരോഹണം അനായാസമാക്കുന്ന മൗണ്ടനീയറിംഗ് കോഴ്സ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നിധിന് ഇപ്പോള്‍. ഡാര്‍ജിലിംഗിലെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗില്‍ പര്‍വ്വതം കയറാനുള്ള കോഴ്സുകളുണ്ടെന്ന് അറിഞ്ഞു. അങ്ങിനെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന് നേടി. ആഗസ്റ്റില്‍ അരുണാചല്‍പ്രദേശിലെത്തി ഈ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷമേ നിധിന് നാട്ടിലേക്ക് തിരിച്ച് വരൂ. കോഴ്സിനുള്ള ചെലവായ 25,000 രൂപ തൃശ്ശൂര്‍ ബൈക്കേഴ്സ് ക്ലബ്ബാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: