കോട്ടയം: ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ജോര്‍ജ് വൈസ് ചെയര്‍മാനായ മീനച്ചില്ഈസ്റ്റ് അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ സഹകരണ വിജിലന്‍സ് സംഘത്തിന്റെ പരിശോധന. ബാങ്കിന്റെ കാഞ്ഞിരപ്പള്ളി ബ്രാഞ്ചില്‍ നിന്നുള്ള ഒരു വായ്പ എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ടതാണ് അന്വേഷണം എന്നാണ് വിജിലന്‍സ് സംഘം പറയുന്നത്. എന്നാല്‍ ഈ പരാതി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയാണ് തിരക്കിട്ട് സംഘം ബാങ്കിലെത്തി പരിശോധന നടത്തിയതും അതിന് വ്യാപകമായ പ്രചാരണം കൊടുത്തതും. അര്‍ബന്‍ സഹകരണ ബാങ്ക് എങ്ങനെയും പൊളിക്കുക എന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആക്ഷേപമുണ്ട്. സംസ്ഥാന സഹകരണ വിജിലന്‍സിന്റെ ചുമതലുള്ള അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
അതേസമയം മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ താന്‍ നടത്തുന്ന പോരാട്ടങ്ങള്ക്കെതിരെയുള്ള പ്രതികാര നടപടിയാണിതെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. ബാങ്കിനെ അപകീര്‍ത്തിപ്പെടുത്തി നിക്ഷേപകരെ അകറ്റാനുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും ഇതില്‍ സഹകാരികള്‍ വീഴരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: