കോട്ടയം: പാലാക്കാരുടെ നാവില്‍ ആദ്യമായി ഐസ്ക്രീമിന്റെ രുചി പകര്‍ന്ന തൃപ്തി ഐസ്ക്രീം ഉടമ പാല ചക്കന്‍കുളത്ത് തറപ്പേല്‍ ടി.ജെ. ജോസഫും (കുഞ്ഞേപ്പൂട്ടി, 84) ഭാര്യ എല്‍സിയും (77) മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നിര്യാതരായി. വ്യാഴാഴ്ച വൈകിട്ട് 5 ന് എല്‍സിയും ശനിയാഴ്ച പുലര്‍ച്ചെ കുഞ്ഞേപ്പൂട്ടിയും മരിച്ചു. ആദ്യ കാലത്തെ ബികോം ബിരുദധാരിയായ കുഞ്ഞേപ്പൂട്ടി ലഭിച്ച ബാങ്ക് ജോലി ഉപേക്ഷിച്ചാണ് 1970ല്‍ പാലാ നഗരമധ്യത്തില്‍ തൃപ്തി എന്ന പേരില്‍ ഐസ്ക്രീം പാര്‍ലര്‍ ആരംഭിച്ചത്. പാലയില്‍ അന്ന് വേറെ ഐസ്ക്രീം പാര്‍ലറുകള്‍ ഉണ്ടായിരുന്നില്ല. ഐസ്ക്രീമിനു പുറമെ, ഫ്രൂട്ട് സലാഡ്, പുഡ്ഡിംഗ് എന്നിവയും പാലാക്കാര്‍ക്ക് പുതിയ അനുഭവമായിരുന്നു. 54 വര്‍ഷമായി അതേ സൗകര്യങ്ങളോടെ തന്നെ പാര്‍ലര്‍ ഇന്നും തുടരുന്നു. 1968ല്‍ ആയിരുന്നു കുഞ്ഞേപ്പൂട്ടി എല്‍സിയെ വിവാഹം കഴിക്കുന്നത്. അന്നുമുതല്‍ പാര്‍ലര്‍ നടത്തിപ്പില്‍ എല്‍സിയുടെ പിന്തുണയുമുണ്ടായിരുന്നു. ജീവിതകാലം മുഴുവന്‍ കഴിയുന്നത്ര എവിടെയും ഒന്നിച്ച് മാത്രം സഞ്ചരിച്ചിട്ടുള്ള ഈ ദമ്പതികള്‍ മരണത്തിലും ഒന്നിച്ചത് സുകൃതമായാണ് ബന്ധുക്കള്‍ വിലയിരുത്തുന്നത്. ഇടമറ്റം ഇലഞ്ഞിമറ്റം കുടുംബാംഗമാണ് എല്‍സി . മകള്‍: റെജി ജോയ്, റെജു ജോസഫ്, സിസ്റ്റര്‍ റെനി ജോസഫ്, മരുമക്കള്‍: ജോയ് ജോസഫ്, ജോസി റിജു, ടോണി അഗസ്റ്റിന്.
സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: