തിരുവനന്തപുരം: തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തില്‍ ബിജെപിയുടെ രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചേക്കുമെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യാ സര്‍വ്വേ ഫലം. തിരുവനന്തപുരത്തെ സിറ്റിംഗ് എംപിയായ കോണ്‍ഗ്രസിന്റെ ശശി തരൂരിനേക്കാള്‍ മേല്‍ക്കൈ രാജീവ് ചന്ദ്രശേഖറിനുണ്ടെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.
2019ല്‍ ബിജെപിയുടെ കുമ്മനം രാജശേഖരനെയാണ് ശശി തരൂര്‍ തോല്പിച്ചത്. 2019ല്‍ 99989 വോട്ടുകള്‍ക്ക് ശശി തരൂര്‍ ജയിച്ചിരുന്നു. 2014ല്‍ ബിജെപിയുടെ ഒ.രാജോഗപാലിനെയും ശശി തരൂര്‍ തോല്പിച്ചിരുന്നു. അന്ന് 19470 വോട്ടുകള്‍ക്ക് മാത്രമാണ് ശശി തരൂരിന് ജയിക്കാനായത്.
ശശി തരൂരിന് ഇക്കുറി കാലിടറിയേക്കാമെന്ന സൂചനകളാണ് എക്സിറ്റ് പോള്‍ ഫലം നല്‍കുന്നത്. എന്തായാലും നേരിയ മാര്‍ജിനായിരിക്കും ഇവിടെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: