ചെന്നൈ : ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള ലോക്കോ പൈലറ്റുമാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് അനിശ്ചിതകാല സമരം ആരംഭിക്കും. ഓള് ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസ്സോസിയേഷനാണ് ചട്ടപ്പടി സമരത്തിന് നേതൃത്വം നല്‍കുന്നത്.
ജോലിസമയം 10 മണിക്കൂറാക്കുക, ആഴ്ചാവധി 46 മണിക്കൂറാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലിസമയം കഴിഞ്ഞാലുടന്‍ അധികജോലി ചെയ്യാതെ വണ്ടി നിര്‍ത്തി പോകുമെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം ഉള്‍പ്പെടെ 21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിനുകീഴില്‍ 5696 അസി. ലോക്കോപൈലറ്റുമാരെ നിയമിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കിയിരുന്നു. ദക്ഷിണ റെയില്‍വേയില്‍ 218 ഒഴിവുകളാണുള്ളത്. കടുത്ത ജോലിഭാരമാണ് അതുണ്ടാക്കുന്നത്.
ജനുവരി 20 മുതല്‍ ഫെബ്രുവരി 19 വരെ അപേക്ഷ സ്വീകരിച്ചിരുന്നു. എന്നാല്‍ മാസം മൂന്നു കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: