മുംബൈ: യു.കെ. സന്ദര്‍ശനത്തിനിടെ വി.ഡി സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയ കേസില്‍ ഓഗസ്റ്റ് 19 ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരിട്ടു ഹാജരാകാന്‍ പൂനെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
സവര്‍ക്കറുടെ ചെറുമകന് സത്യകി സവര്‍ക്കര്‍ നല്കിയ പരാതിയിലാണ് നടപടി. 2023 മാര്‍ച്ച് 5-ന് ബ്രിട്ടനില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സമ്മേളനത്തിലാണ് പരാതിക്കിടയാക്കിയ അധിക്ഷേപം നടത്തിയത്. സവര്‍ക്കറുടെ പ്രശസ്തിക്ക് കോട്ടം വരുത്താനും തന്നെയും കുടുംബത്തെയും മാനസികമായി വേദനിപ്പിക്കാനും ഉദ്ദേശിച്ചാണ് രാഹുല്‍ഗാന്ധി ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് സത്യകി ചൂണ്ടിക്കാട്ടി. അപകീര്‍ത്തികരമായ പ്രസംഗം നടത്തിയത് ഇംഗ്ലണ്ടില്‍ ആയിരുന്നെങ്കിലും ഇന്ത്യ മുഴുവന്‍ അത് വാര്‍ത്തയായി.
നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകളും ഗാന്ധിയുടെ ലണ്ടനില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയുടെ യൂട്യൂബ് ലിങ്കും തെളിവായി സത്യകി പരാതിയില്‍ സമര്‍പ്പിച്ചു. ഒരു മുസ്ലീമിനെ മര്‍ദിച്ചതായി വിവരിക്കുന്ന ഒരു പുസ്തകം സവര്‍ക്കര്‍ എഴുതിയതായും രാഹുല്‍ പ്രസംഗത്തില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: