പട്‌ന : ബിഹാറിലെ കൊടുംചൂടില്‍ സൂര്യാഘാതമേറ്റു മരിച്ചത് 18 പേര്‍. ഇതില്‍ 10 പേര്‍ തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥരാണ്.
റോഹ്താസില്‍ 11, ഭോജ്പുരില്‍ 6, ബക്‌സറില്‍ 1 എന്നിങ്ങനെയാണ് സൂര്യാഘാതത്തില്‍ മരിച്ചവരുടെ എണ്ണം. ശനിയാഴ്ച അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന സസാറാം, ആറ, കാരാക്കട്ട് മണ്ഡലങ്ങളില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് ഇവര്‍. കഴിഞ്ഞ ദിവസം ബക്‌സറില്‍ 47.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.
ഷേക്‌സരായി, ബെഗുസരായി, മുസഫര്‍പുര്‍, ഈസ്റ്റ് ചമ്പാരന്‍ എന്നിവിടങ്ങളില്‍ കൊടും ചൂടേറ്റ് നിരവധി അധ്യാപകര്‍ കുഴഞ്ഞു വീണു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേനലവധിയാണ് . എന്നാല്‍ അധ്യാപകര്‍ക്ക് അവധി നല്‍കിയിരുന്നില്ല. അധ്യാപകര്‍ക്കും അവധി നല്‍കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: