അങ്കമാലി : റയിൽവേ സ്റ്റേഷനിലും, ബസ് സ്റ്റാന്റുകളിലും മോഷണം നടത്തുന്നയാൾ പിടിയിൽ. തുമ്പോളി, ആഞ്ഞിലി പറമ്പിൽ അഫ്സൽ (30) നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.
30 ന് പുലർച്ചെ 5ന് അങ്കമാലി റയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാരന്റെ അയ്യായിരം രൂപയും ആധാർ കാർഡുകളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. നിരവധി മോഷണ കേസിലെ പ്രതിയാണ്. പല പേരുകളിലാണ് ഇയാൾ അറിയപെടുന്നത്.
ഇൻസ്പെക്ടർ പി. ലാൽ കുമാർ , സീനിയർ സി പി ഒ മാരായ അജിതാ തിലകൻ , അജിത്ത്കുമാർ , ദിലീപ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: