തിരുവനന്തപുരം: ലോകം എന്തിനെയും വിലയിരുത്തുന്നത് പാശ്ചാത്യരുടെ അളവുകോലുകള്‍ കൊണ്ടാണ്. പക്ഷെ, ഭാരതമാണ് ലോകത്തെ നയിക്കുക എന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഡോക്ടറും ആത്മീയചിന്തകനുമായ ദീപക് ചോപ്ര. വസുധൈവകുടുംബകം എന്നത് പോലെയുള്ള ആശയങ്ങള്‍ ലോകത്ത് മറ്റെവിടെയും കാണാനില്ലെന്നും ദീപക് ചോപ്ര.
യോഗയും ധ്യാനവും ഉപനിഷത്തുക്കളും ആയുര്‍വേദവും മാനവരാശിക്ക് വലിയ പ്രയോജനം ചെയ്യുന്നതാണ്. അത് എന്റെ അനുഭവമാണ്. ഋഷികേശില്‍ വെച്ച് മഹര്‍ഷി മഹേഷ് യോഗിയെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവായതെന്നും ദീപക് ചോപ്ര പറഞ്ഞു. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഒരു മലയാളപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
പിന്നീട് ഭാരതീയ ദര്‍ശനങ്ങളെക്കുറിച്ച് പഠിക്കാന്‍ ആരംഭിച്ചു. കേദാര്‍നാഥിലും ബദരീനാഥിലും പോയി. ഇപ്പോഴും ഇടയ്ക്ക് പോകാറുണ്ട്. അവിടെ ചെന്നാല്‍ അറിവുകള്‍ നമ്മെ കൈപിടിച്ചുകൊണ്ടുപോകും. പിന്നീട് നമ്മള്‍ക്ക് കിട്ടുന്ന വലിയൊരു തിരിച്ചറിവുണ്ട്. നാം തേടുന്ന അജ്ഞാതമായ പ്രപഞ്ച രഹസ്യങ്ങള്‍ അകക്കാമ്പിലാണെന്ന് നാമറിയും.
തന്റെ ആരാധ്യഗുരു ശങ്കരാചാര്യരാണെന്ന് പറഞ്ഞ ദീപക് ചോപ്ര ഈയിടെ കേരളം സന്ദര്‍ശിച്ചപ്പോള്‍ ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി സന്ദര്‍ശിക്കുകയും ചെയ്തു. “ജീവിതത്തിന്റെ അടുത്ത അധ്യായം മരണമാണ്. അതറിഞ്ഞാല്‍ ഭയമില്ല. പതഞ്ജലി യോഗസൂത്രയിലെ വിഭൂതിപാദ ഞാന്‍ സാധന ചെയ്യാറുണ്ട്. അതീന്ദ്രിയസിദ്ധിയെക്കുറിച്ചാണ് അതില്‍ പറയുന്നത്. ഇതെല്ലാം ചവിട്ടുപടികള്‍ മാത്രം. ജീവിതത്തിന്റെ പരമമായ ലക്ഷ്യം ഇതിനേക്കാളെല്ലാം മുകളിലാണെന്ന് പതഞ്ജലി മഹര്‍ഷി പറയുന്നു. “- ദീപക് ചോപ്ര പറഞ്ഞു.
ആത്മീയവിഷയങ്ങളെ കേന്ദ്രീകരിച്ച് പുസ്തകങ്ങളെഴുതുന്ന അദ്ദേഹത്തിന്റെ 98ാമത്തെ പുസ്തകം ഈ മാസം കേരളത്തില്‍വെച്ച് പ്രകാശനം ചെയ്തു. “ക്വാണ്ടം ബോഡി ദ ന്യൂ സയന്‍സ് ഓഫ് ലിവിങ്ങ് എ ലോങ്ങര്‍, ഹെല്‍ത്തിയര്‍, വൈറ്റല്‍ ലൈഫ്” (എന്നതാണ് എയിംസില്‍ നിന്നും 23ാം വയസ്സില്‍ എംബിബിഎസ് പാസായ ചോപ്ര തന്റെ 23ാം വയസ്സില്‍ അമേരിക്കയില്‍ പോയി. പിന്നീട് അദ്ദേഹം അവിടെ എംഡിയും എഫ് എ സിപിയും എടുത്തു. പക്ഷെ പിന്നീട് അദ്ദേഹം ഇന്ത്യയുടെ ആത്മീയരഹസ്യങ്ങളുടെ കരുത്ത് തിരിച്ചറിയുകയും അതേക്കുറിച്ച് ആഴത്തില്‍ പഠനം നടത്തുകയും ചെയ്തു. ആത്മീയതയെക്കുറിച്ചാണ് അധികം പുസ്തകങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: