കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ. 11 കാരി ആരാധ്യ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വൈത്തിരിയിലെ ഒരു റസ്റ്റോറന്റില്‍ നിന്നും കഴിഞ്ഞദിവസം ഇവര്‍ ബിരിയാണി കഴിച്ചിരുന്നു.രാജേഷ്, ഷിംന, ആദിത് എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണ്.
മീനങ്ങാടിയിലെ സുഹൃത്തിന്റെ വീട്ടിലെത്തി അല്‍പ്പസമയത്തിനകം പെണ്‍കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായായി. മറ്റുള്ളവര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.
ഉടന്‍ തന്നെ അമ്പല വയലിലെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. എന്നാല്‍ രോഗശമനം ഇല്ലാത്തതിനാല്‍ ഇവരെ കോഴിക്കോട് മുക്കത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. 11 കാരി ഐസിയുവിലാണ്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് വീട്ടുകാര്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: