കോട്ടയം: സംസ്ഥാനത്ത് നൂറോളം നേഴ്സിങ് കോളേജുകള്‍ക്ക് ആരോഗ്യ സര്‍വകലാശാലയുടെ അഫിലിയേഷന് ലഭിച്ചു. ഇനി 60 കോളേജുകള്‍ക്ക് മാത്രമാണ് അഫിലിയേഷന് ലഭിക്കാനുള്ളത്. ചില പിഴവുകള്‍ തിരുത്താനുള്ളതിനാലാണ് ഇവയ്ക്ക് അഫിലിയേഷന് വൈകുന്നത്. ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്നിനാണ് ക്ലാസ് തുടങ്ങേണ്ടത്.
സ്വകാര്യ നേഴ്സിങ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റിലേക്കുള്ള ഏകജാല പ്രവേശന പ്രോസ്പെക്ടസ് തയ്യാറാക്കുന്ന ജോലികള്‍ പൂര്‍ത്തിയായി മേല്‍നോട്ടസമിതിയുടെ അംഗീകാരത്തിന് ഉടന്‍ സമര്‍പ്പിക്കും. സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ ഏകജാല സംവിധാനം സംബന്ധിച്ചുള്ള അനിശ്ചിതത്വം നീങ്ങിയ പശ്ചാത്തലത്തിലാണ്് പ്രവേശനനടപടികള്‍ പുരോഗമിക്കുന്നത്. അപേക്ഷഫോമിന് ജിഎസ്ടി ഒഴിവാക്കാമെന്ന മന്ത്രിയുടെ ഉറപ്പിലാണ് ഏകജാലകരീതി തുടരാമെന്ന് മാനേജ്മെന്റ് അസോസിയേഷനുകള്‍ സമ്മതിച്ചത്.
പ്രൈവറ്റ് നേഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന് ഓഫ് കേരളയുംക്രിസ്ത്യന് മാനേജ്മെന്റ് അസോസിയേഷനും ഏകജാലകത്തിന് അനുകൂലമായ നിലപാട് എടുക്കുകയായിരുന്നു. സംസ്ഥാനത്തെ 119 കോളേജുകളില്‍ 82 എണ്ണവും ഈ അസോസിയേഷനുകളിലാണ്. വിദ്യാര്‍ത്ഥിയില്‍ നിന്ന് അപേക്ഷാഫോമിന് ഈടാക്കുന്ന 1000 രൂപയ്ക്ക് 18% ജിഎസ്ടി നല്‍കണമെന്ന് ധനവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. മാത്രമല്ല,് 2017 മുതലുള്ള കുടിശിക അടക്കണമെന്നും ആവശ്യപ്പെട്ടതോടയാണ് അസോസിയേഷനുകള്‍ ഉടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: