കൊച്ചി: കൊച്ചി വിമാനത്താവളം വഴി മരുന്ന് ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഇത് സംബന്ധിച്ച പ്രത്യേക അനുമതി അടക്കമുള്ള സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ഒഴിവാകും. കേന്ദ്ര ആരോഗ്യവകുപ്പാണ് അനുമതി നല്‍കിയത്. ഇനി കൊച്ചി വഴി മരുന്നുകളും സൗന്ദര്യ വര്‍ദ്ധകവസ്തുക്കളും യഥേഷ്ടം എത്തിക്കാനാകും. ഇത് വിമാനത്താവളത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനും വാണിജ്യ മേഖലയ്ക്ക് ഉണവേകാനും ഇടയാക്കും. 1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയത്. രാജ്യത്ത് 11 വിമാനത്താവളങ്ങള്‍ക്ക് ഇത്തരത്തില്‍ അനുമതിയായി. ഇതുവരെ പ്രത്യേക അനുമതി വാങ്ങിയാണ് ചെറിയ തോതില്‍ ഇറക്കുമതി ചെയ്തിരുന്നത് . മേലില്‍ അതാവശ്യമില്ല. വിമാനമാര്‍ഗ്ഗം മരുന്നുകളും മറ്റും ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സിയാല്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ആവശ്യം അംഗീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: