കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകള്‍(എംജിയു-യുജിപി) ജൂലൈ ഒന്നിന് ആരംഭിക്കുന്നതിനു മുന്നോടിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അഫിലിയേറ്റഡ ്കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുമായി ചര്‍ച്ച നടത്തി.സര്വകലാശാലയുടെആഭിമുഖ്യത്തില് കോട്ടയം ബി.സി.എം കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോളേജുകളിലെ എംജിയു-യുജിപി നോഡല്‍ ഓഫീസര്മാരുംപങ്കെടുത്തു.ഓണേഴ്സ് ബിരുദ പ്രോഗ്രാമുകള്‍ക്കായി കോളേജുകളില്‍നടത്തിയ
തയ്യാറെടുപ്പുകള്‍ വിലയിരുത്തുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശംനല്‍കുകയും ചെയ്തു. വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. ബീന മാത്യു അധ്യക്ഷത വഹിച്ചു. ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളുടെനിര്വഹണ കമ്മിറ്റി കണ്‍വീനറായ സിന്‍ഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്പന് സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, ഡോ. എസ്. ഷാജില ബീവി, രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന്, പരീക്ഷാ കണ്ട്രോളര് ഡോ. സി.എം.ശ്രീജിത്ത്, ബി.സി.എം. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സ്റ്റെഫി തോമസ് എന്നിവര്‍ പ്രസംഗിച്ചു. കേരള ഉന്നത വിദ്യാഭ്യാസ പരിഷ്കരണ നിര്‍വഹണ സെല്ലിലെ റിസര്ച്ച്ഓഫീസര്മാരായ ഡോ. കെ. സുധീന്ദ്രന്‍, ഡോ.വി. ഷഫീഖ് എന്നിവര്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: