കൊച്ചി: എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജില്‍ തോക്ക് ചൂണ്ടി കവര്‍ച്ച. കഴിഞ്ഞ രാത്രി പതിനൊന്നോടെ നടന്ന സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി. മൂന്നംഗ സംഘമാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്.
ലോഡ്ജില്‍ താമസിക്കുന്ന ലോട്ടറി വില്പനക്കാരനും പ്രതികളും തമ്മില്‍ നേരത്തേ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു.. ഇതിന്റെ വിരോധത്തില്‍ മൂന്നംഗ സംഘം ലോഡ്ജിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. 65,000 രൂപയോളം വിലവരുന്ന ഐഫോണും 5,500 രൂപയുമാണ് പ്രതികള്‍ തട്ടിയെടുത്തത്.
ലോട്ടറിക്കച്ചവടക്കാരന് ഫോണിനായി പിടിവലി നടത്തിയതോടെ പ്രതികളിലൊരാള്‍ ഇയാളുടെ കൈ പിടിച്ചുവച്ച ശേഷം മറ്റൊരാള്‍ ഇസ്തിരി പ്പെട്ടി കൊണ്ട് മുഖത്തടിക്കുകയും ചെയ്തു. ലോട്ടറിക്കച്ചവടക്കാരന്റെ മൂക്കിനാണ് പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തത്. കൊച്ചിയില്‍ സ്പാ നടത്തുന്നവരാണ് പ്രതികളെന്നാണ് വിവരം.
കൊച്ചിയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. അടുത്തിടെ ബാറില്‍ വെടിവയ്പുണ്ടായിരുന്നു. ബാര്‍ ജീവനക്കാര്‍ക്ക് നേരെ പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. നാലംഗ സംഘമായിരുന്നു കൃത്യം നടത്തിയത്.
ബാറിലെത്തിയ പ്രതികള്‍ മദ്യം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് നേരെ പ്രതികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: