കാസർകോട്: മംഗളൂരുവിൽ ചികിത്സക്കെത്തിയ കാസർകോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പോലീസ് അറസ്റ്റ് ചെയ്തു. ജീം പരിശീലകനാണ് സുജിത്ത്.
പരാതിക്കാരിയായ യുവതിയും പ്രതിയും സുഹൃത്തുക്കളായിരുന്നു. ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയിൽ ഒപ്പം വന്ന സുഹൃത്ത് അവിടെവച്ച് പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് പരാതി. തുടർന്ന് ചിത്രങ്ങൾക്കാട്ടി മംഗളൂരുവിലെ ഹോട്ടൽമുറികളിലെത്തിച്ച് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: