ന്യൂദല്‍ഹി: എന്‍ഐഎ ദേശവ്യാപക റെയ്ഡില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിനു ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങളില്‍ പ്രധാനം സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതികളും പി എഫ് ഐ ഹിറ്റ് സ്‌ക്വാഡ് അംഗങ്ങളുമായ അന്‍ഷാദ് ബദറുദ്ദീനും മസൂദ് അഹമ്മദിനും ഫണ്ട് നല്‍കിയതിന്റെ തെളിവ്.
ന്യൂഡല്‍ഹിയിലെ 5 പി എഫ് ഐ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചത്. ഇതില്‍ കാനറ ബാങ്ക് അക്കൗണ്ടില്‍ സിഗ്‌നേറ്ററി അബൂബക്കറാണ്.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അബൂബക്കര്‍ ഫണ്ടു നല്‍കിയതായി കൃത്യമായ തെളിവു ലഭിച്ചതിനാല്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്ന് കഴിഞ്ഞ 28 നുള്ള വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കി.
ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ സിദ്ധിഖ് കാപ്പനൊപ്പം യു പി പൊലീസിന്റെ പിടിയിലായ യാളാണ് മസൂദ് അഹമ്മദ്.
ക്യാംപസ് ഫ്രണ്ട് ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായിരുന്ന മസൂദ് മീററ്റ് കലാപക്കേസിലും പ്രതിയായിരുന്നു.
സിദ്ദിഖ് കാപ്പന്‍ സംഘം പിടിയിലായപ്പോള്‍ മറ്റൊരു വാഹനത്തില്‍ അനുഗമിച്ചിരുന്ന ബദറുദ്ദിനും ഫിറോസ് ഖാനും യാത്ര ഉപേക്ഷിച്ചു ഡല്‍ഹിയിലേക്കു രക്ഷപ്പെട്ടു. നാലു മാസങ്ങള്‍ക്കു ശേഷം ഇരുവരെയും ലക്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി യു.പി എ ടി എസ് പിടി കൂടുകയായിരുന്നു.
സിദ്ദിഖ് കാപ്പന്‍ സംഘത്തിന്റെ അറസ്റ്റിനു പ്രതികാരമായി യുപിയിലെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്താനും ഹിന്ദു സംഘടനാ നേതാക്കളെ വധിക്കാനുമായിരുന്നു പദ്ധതി.
ബദറുദ്ദീന്‍ പന്തളം സ്വദേശിയും ഫിറോസ് ഖാന്‍ വടകര സ്വദേശിയുമാണ്.
ഇരുവരും ലക്‌നൗ ജയിലിലാണ് ഇപ്പോഴും.
കേസില്‍ മറ്റൊരു പ്രതിയായ മലപ്പുറം സ്വദേശി കെ.പി. കമാല്‍ രണ്ടര വര്‍ഷത്തോളം ഒളിവിലായിരുന്നു. മലപ്പുറത്തെ ഒളിസങ്കേതത്തില്‍ നിന്ന് യുപി പൊലീസ് പിടി കൂടിയ കമാലും ലക്‌നൗ ജയിലിലാണ്.
ജനാധിപത്യത്തെ അട്ടിമറിക്കാന്‍, ഭരണഘടനയെ ഇല്ലാതാക്കാന്‍, വിദ്വേഷം വളര്‍ത്താന്‍, സായുധസേന രൂപീകരിക്കാന്‍, എതിരാളികളെ ഇല്ലാതാക്കാന്‍, ശരിയ നടപ്പാക്കാന്‍, രാജ്യത്തൊരു ഖാലിഫേറ്റ് സ്ഥാപിക്കാന്‍, ഭീകര പ്രവര്‍ത്തനം നടത്തുകയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് എന്നാണ് ഡല്‍ഹി ഹൈക്കോടതി പറഞ്ഞത്.
പോപ്പുലർ ഫ്രണ്ടിനെ കുറിച്ച് ഡൽഹി ഹൈക്കോടതി പറഞ്ഞ ഞെട്ടിക്കുന്ന വിവരങ്ങൾ-ശ്രീജിത്ത് പണിക്കര്‍
https://www.facebook.com/panickar.sreejith/videos/7840248882700614/
പ്രതികരിക്കാൻ ഇവിടെ എഴുതുക: