ന്യൂദല്‍ഹി: പാകിസ്ഥാന് എന്ന ഇസ്ലാമിക രാജ്യത്തിനും മേലെ ഭാരതത്തിന്റെ എല്‍ഐസി. പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയുടെ ഇരട്ടിയിലേറെ ആസ്തിയാണ് ഇപ്പോള്‍ എല്‍ഐസിക്കുള്ളത്, എല്‍ഐസിയുടെ ആസ്തി ഇപ്പോള്‍ 51,21,887 കോടി (616 ബില്യണ്‍ ഡോളര്‍) രൂപയാണ്. കഴിഞ്ഞ സാമ്പത്തിക 43,97,205 കോടി രൂപയായിരുന്നു.
പാകിസ്ഥാന്റെ ജിഡിപിയുടെ ഇരട്ടിയാണിത്. ഐഎംഎഫിന്റെ കണക്കനുസരിച്ച് പാകിസ്ഥാന്റെ ജിഡിപി 338.24 ബില്യണ്‍ ഡോളറാണ്. ശ്രീലങ്കയുടെത് 74.85 ബില്യണ്‍ ഡോളറും. നേപ്പാളിന്റെ ജിഡിപി 44.18 ബില്യണ്‍ ഡോളറാണ്. ഇവ മൂന്നും ചേര്‍ത്താലും 457.27 ബില്യണ്‍ ഡോളര്‍ മാത്രം. ആഗോള പ്രതിസന്ധിക്കിടയിലും ഭാരതം സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവരുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.
2024 സാമ്പത്തിക വര്‍ഷത്തില്‍ എല്‍ഐസി 40,676 കോടി രൂപ ലാഭം നേടി. മൊത്തം പ്രീമിയം വരുമാനം 4,75,070 കോടിയാണ്. സാമ്പത്തിക വര്‍ഷത്തില്‍, പങ്കാളികളായ പോളിസി ഉടമകള്‍ക്ക് 52,955.87 കോടി ബോണസ് വിതരണം ചെയ്തു. ഓഹരി വിപണിയില്‍ എല്‍ഐസിയുടെ വിപണി മൂലധനം 6.46 ലക്ഷം കോടി രൂപയാണ്, രാജ്യത്തെ ഏറ്റവും വലിയ ഏഴാമത്തെ സര്‍ക്കാര്‍ കമ്പനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: