പൂനെ: രണ്ട് എന്‍ജിനിയര്‍മാരുടെ മരണത്തിനിടയാക്കിയ പൂനെ കാര്‍ അപകടത്തില്‍ കാറോടിച്ച പതിനേഴുകാരന്‍ അമിതമായി മദ്യപിച്ചതാണ് കാരണമെന്ന്് വെളിപ്പെടുത്തല്‍. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് പോലീസിന് നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പൂനെ ക്രൈംബ്രാഞ്ച് പോലീസിന്റെ ആറ് മണിക്കൂറോളം ചോദ്യം ചെയ്യലിലാണ് പ്രതി അമിതമായി മദ്യപിച്ചതായി വെളിപ്പെടുത്തിയത്. രണ്ട് ബാറുകളില്‍ നിന്നായി പ്രതി മദ്യപി
ച്ചിരുന്നെന്നും. അമിത വേഗതയിലാണ് വാഹനം ഓടിച്ചതെന്നുമാണ് സുഹൃത്ത് പോലീസിന് മൊഴി നല്കിയത്. എന്നാല്‍ ഇയാളുടെ മറ്റ് സുഹൃത്തുക്കള്‍ ഡ്രൈവറാണ് വാഹനം ഓടിച്ചതെന്നാണ് മൊഴി നല്കിയത്.
പ്രതിയുടെ കുടുംബത്തില്‍ ജോലി ചെയ്തിരുന്ന ഗംഗാറാം എന്ന ഡ്രൈവറുടെ മേല്‍ കുറ്റം ചുമത്താനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നതെന്നും പൂനെ പോലീസ് കമ്മിഷണര്‍ അമിതേഷ് കുമാര്‍ അറിയിച്ചു. കുറ്റം ഏറ്റെടുക്കാനും ശ്രമം നടത്തി. പതിനേഴുകരാന്റെ മുത്തച്ഛന്റെ ഭീഷണിയിലായിരുന്നു ഇത്.
കൗമാരക്കാരന്‍ നിലവില്‍ ജുവനൈല്‍ ജയിലിലാണ്. ഇയാളുടെ അച്ഛനേയും മുത്തച്ഛനേയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഉറപ്പു നല്കി. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്.
വിവേചനമില്ലാതെ അന്വേഷണം ഉറപ്പുവരുത്തണമെന്ന് ഷിന്‍ഡേ പൂനെ പോലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടു. 17 കാരന്റെ രക്തപരിശോധനയില്‍ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് ഡോ. അജയ് താവറെ, ഡോ. ഹരി ഹല്‍നോര്‍, പ്യൂണ്‍ അതുല്‍ ഘട്കാംബ്ലെ എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: