ഗോരഖ്പൂര്‍: നാനൂറിലേറെ എന്നത് പെട്ടന്ന് പൊട്ടിമുളച്ചതല്ല, പത്ത് കൊല്ലത്തെ പരിശ്രമത്തിന്റെ ഫലമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം എന്‍ഡിഎ വിജയത്തെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. രാജ്യം ഇന്ന് ഒരു മന്ത്രം പോലെ ചാര് സൗ പാര് എന്നത് ഏറ്റെടുത്തിട്ടുണ്ട്. ഓരോ സാധാരണക്കാരനും അത് ഏറ്റുപറയുന്നു. എവിടെച്ചെന്നാലും നിങ്ങള്‍ക്കത് കേള്‍ക്കാം. ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍- അബ് കി ബാര്‍ ചാര് സൗ പാര്, യോഗി പറഞ്ഞു.
ഇതൊരുദിവസം കൊണ്ട് സംഭവിച്ചതല്ല. രാജ്യത്തിന്റെ ഓരോ മേഖലയിലും പത്ത് വര്‍ഷം കൊണ്ട് സംഭവിച്ച മാറ്റത്തിന്റെ പ്രതിഫലനമാണ്. ദേശീയപാതകളുടെ വികസനത്തിലൂടെ, റയില്‍വേയില്‍ വന്ന പുരോഗതിയിലൂടെ എയിംസിലൂടെ, ഐഐടികളിലൂടെ, ഐഐഎമ്മുകളിലൂടെ, ഹര് ഘര്‍ സേ ജല്‍ പദ്ധതിയിലൂടെ, കിസാന്‍ സമ്മാന്‍ നിധിയിലൂടെ… ജനം ഏറ്റെടുത്തതാണ് ഈ മന്ത്രം. മോദിസര്‍ക്കാരിന്റെ പ്രഭാവം പാവങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികളിലൂടെ നിങ്ങള്‍ക്ക് കാണാം. ജൂണ്‍ നാലിന് എന്‍ഡിഎ നാനൂറിലേറെ സീറ്റുമായി വീണ്ടും അധികാരത്തിലെത്തുമെന്നത് ജനങ്ങളുടെ ഗ്യാരന്റിയാണ്.
ഇന്‍ഡി മുന്നണിക്കാര്‍ തുടര്‍ച്ചയായി ഭരണഘടനയെ പരിഹസിക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അവര്‍ ബാബാസാഹേബ് അംബേദ്ക്കറുടെ വികാരങ്ങളെ ബഹുമാനിക്കുന്നില്ല. ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ തിരുകിക്കയറ്റിയത് അതിന്റെ ഭാഗമാണ്. അഭിപ്രായസ്വാതന്ത്രത്തെ അഴികള്ക്കുള്ളിലാക്കാനുള്ള നീക്കം ആദ്യ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തുതന്നെ നടന്നു. 1975ല്‍ അടിയന്തരാവസ്ഥയിലൂടെ അവര്‍ അത് നടപ്പാക്കി. ഭരണഘടനയെ നോക്കുകുത്തിയാക്കി. മതത്തിന്റെ പേരില്‍ സംവരണം അനുവദിക്കില്ലെന്നത് അംബേദ്കറിന്റെ നിലപാടായിരുന്നു. എസ്സി, എസ്ടി, ഒബിസി സംവരണം മതന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്ക് വകമാറ്റിക്കൊണ്ട് കോണ്‍ഗ്രസ് അതും തകര്‍ത്തു. ആന്ധ്രാപ്രദേശിലും കര്‍ണാടകത്തിലും കോണ്‍ഗ്രസ് ഇതാണ് ചെയ്തത്, യോഗി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷപാര്‍ട്ടികള്‍ മതസംവരണത്തെ അനുകൂലിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് യോഗി പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കുമെന്ന് 2012ലും 2014ലും സമാജ്വാദി പാര്‍ട്ടി അവരുടെ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തി. ബിഹാറില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കുമെന്ന് പ്രസംഗിക്കുന്നു. വ്യക്തിനിയമത്തെക്കുറിച്ച് കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ സൂചിപ്പിക്കുന്നത് താലിബാനി ഭരണമാതൃകയെക്കുറിച്ചാണ്. അവരുടെ മനോരഥങ്ങള്‍ നടപ്പാക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: