ആലപ്പുഴ: ജില്ലയില്‍ തോരാമഴയില്‍ ജനജീവിതംദുസഹമായി. ചൊവ്വാഴ്ച തുടങ്ങിയ മഴ അതിശക്തമായി തുടരുകയാണ്. ആലപ്പുഴ നഗരത്തിലടക്കം ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലായി.
തീരപ്രദേശത്തും കുട്ടനാട്ടിലും വെള്ളക്കെട്ട് രൂക്ഷമാണ്. കുട്ടനാട്ടില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് തുടങ്ങിയിട്ടുണ്ട്. ഇടറോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. വരും ദിവസങ്ങളില്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വ്യാപകനാശനഷ്ടം സംഭവിച്ചു.
ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി. തലവടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് പൂന്തുരുത്തി പട്ടമന അഞ്ചില്‍ മണി സിയുടെ വീടിന്റെ മേല്ക്കരയാണ് കാറ്റില്‍ പറന്നുപോയത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം. കാറ്റില്‍ പറന്നുപോയ മേല്‍ക്കൂര 200 മീറ്റര്‍ അകലെയാണ് പതിച്ചത്. അപകടം നടക്കുമ്പോള്‍ കാഴ്ച ശക്തി കുറവുള്ള മണി വീട്ടില്‍ നിന്ന് ഇറങ്ങിയോടിയെങ്കിലും ഓട് വീണും വീഴ്ചയിലും നെഞ്ചത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്.
സമീപവാസിയായ പട്ടമന അഞ്ചില്‍ ലീലാമ്മ രാമചന്ദ്രന്റെ വീട്ടിന്റെ അടുക്കളയുടെ ഷീറ്റും പറന്നു പോയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: