നോര്‍വ്വെ ചെസ്ലില്‍ ആദ്യ കളിയില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദയ്ക്ക് വിജയം. ഫ്രാന്‍സിന്റെ ഗ്രാന്റ് മാസ്റ്റര്‍ അലിറെസ ഫിറൂഷയെ ആണ് തോല്പിച്ചത്.
വെളുത്ത കരുക്കളുമായാണ് പ്രജ്ഞാനന്ദ കളിച്ചത്. ആദ്യം ഇരുവരും ചേര്‍ന്നുള്ള ക്ലാസിക് ഗെയിം സമനിലയില്‍ കലാശിച്ചു. തുടര്‍ന്ന് വിജയിയെ തീരുമാനിക്കാന്‍ ആര്‍മഗെഡ്ഡോണ്‍ ഗെയിം വേണ്ടിവന്നു. ആര്മെഗെഡ്ഡോണില് വെളുത്ത കരുക്കള്‍ ഉള്ള കളിക്കാരന് 10 മിനിറ്റ് സമയം കിട്ടുമ്പോള്‍ ബ്ലാക്ക് കരുക്കളുമായി കളിക്കുന്ന കളിക്കാരന് 7 മിനിറ്റേ ലഭിക്കു. പക്ഷെ ആര്‍മഗെഡ്ഡോണ്‍ സമനിലയിലായാല്‍ ബ്ലാക്ക് കരുക്കളുമായി കളിച്ചയാള്‍ ജയിക്കും. അതിനാല്‍ വൈറ്റിന് ജയം കൂടിയേ തീരു. ഈ ആര്‍മഗെഡ്ഡോണില്‍ പ്രജ്ഞാനന്ദ അലിറെസ ഫിറൂഷയെ തോല്പിക്കുകയായിരുന്നു.
2024ലെ നോര്‍വെ ചെസ്സില്‍ ആറ് കളിക്കാരാണ് ഉള്ളത്. റേറ്റിംഗ് ബ്രാക്കറ്റില്‍. മാഗ്നസ് കാള്സന്-നോര്‍വ്വെ (2830), ഫാബിയാനോ കരുവാന-യുഎസ് (2805), ഹികാരു നകാമുറ-യുഎസ് (2794), ഡിങ് ലിറന്-ചൈന (2762), പ്രജ്ഞാനന്ദ (2747), അലിറെസ ഫിറൂഷ (2737) എന്നിവര്‍.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: