ന്യൂദല്‍ഹി: സോറോസ് ഫണ്ടും ചൈനീസ് ഫണ്ടും കൈപ്പറ്റുന്ന രാജ്യവിരുദ്ധ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ അഭ്യര്‍ഥിച്ച് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭാര്യ സീമ ചിസ്തി .
ന്യൂസ് ക്ലിക്കിന്റെ ചൈനീസ് ഫണ്ട് കേസില്‍ യെച്ചൂരിയും പ്രകാശ് കാരാട്ടും ഉള്‍പ്പെട്ട പൊളിറ്റ് ബ്യൂറോ തന്നെ അന്വേഷണ പരിധിയില്‍ ആയിരിക്കെയാണ് സമാന സ്വഭാവമുള്ള ന്യൂസ് മിനിട്ട്, ന്യൂസ് ലൗണ്ട്രി, കാരവന്, വയര്‍, സ്ക്രോള്‍ എന്നിവയ്ക്ക് ഫണ്ട് അഭ്യര്‍ഥിച്ച് യെച്ചൂരിയുടെ ഭാര്യ എക്സില്‍ ആഹ്വാനം നടത്തിയത്.
ജനങ്ങളില്‍ നിന്നുള്ള സംഭാവനയുടെ മറവില്‍ ഹവാല കള്ളപ്പണം വെളുപ്പിക്കലാണോ പോര്‍ട്ടലുകള്‍ നടത്തുന്നതെന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
കശ്മീര്‍ വാല ന്യൂസ് പോര്‍ട്ടലിനുള്ള സംഭാവന തുകകള്‍ ഭീകരവാദ സംഘടനകള്‍ക്ക് കൈമാറിയതിനു എഡിറ്റര്‍ ഫഹദ് ഷാക്കെതിരെ യു എ പി എ ചുമത്തി എന്‍ ഐ എ കേസെടുത്തിരുന്നു.
ന്യൂസ് പോര്‍ട്ടലുകളുടെ മറവില്‍ വിദേശ ഫണ്ടും തീവ്രവാദ ഫണ്ടിങ്ങും വ്യാപകമാകുന്ന പ്രവണതയുണ്ട്.
സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ധന്യ രാജേന്ദ്രന് എതിരെ ഐ ബി അന്വേഷണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: