മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഐ.പി.എല്‍ കിരീട നേട്ടത്തില്‍ റിങ്കു സിങ്ങിന് നിര്‍ണായക പങ്കുണ്ടായിരുന്നു. കൊല്‍ക്കത്തക്കായി ഫിനിഷര്‍ റോളില്‍ തിളങ്ങിയതോടെയാണ് താരം ഇന്ത്യന്‍ ടീമിലുമെത്തി. ഏഴു വര്‍ഷങ്ങളായി കൊല്‍ക്കത്ത ടീമിനൊപ്പമുളള താരത്തിന് നല്കുന്ന പ്രതിഫലം 55 ലക്ഷം രൂപ. സഹതാരമായ ആസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ 24.75 കോടി രൂപക്കാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.
ടീം ഉപേക്ഷിച്ച് ലേലത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ താരത്തെ ഏറ്റവും കുറഞ്ഞത് 10 കോടി രൂപക്കെങ്കിലും വിളിച്ചെടുക്കാന്‍ മറ്റു ടീമുകള്‍ മുന്നോട്ടുവരുമെന്ന വാര്‍ത്തയോട് റിങ്കുവിന്റെ പ്രതികരണം തരംഗമായി.
്.’50-55 ലക്ഷം പോലും അധികമാണ്. ക്രിക്കറ്റ് കളി തുടങ്ങുമ്പോള്‍, ഒരിക്കലും കരുതിയിരുന്നില്ല വലിയ തുക സമ്പാദിക്കുമെന്ന്. കുട്ടിയായിരിക്കുന്ന സമയത്ത്, 10 രൂപയെങ്കിലും കിട്ടുന്നത് വലിയ കാര്യമായിരുന്നു. ഇപ്പോള്‍ എനിക്ക് 55 ലക്ഷം രൂപ കിട്ടുന്നുണ്ട്, അത് ഏറെ വലുതാണ്, ദൈവം എന്ത് തന്നാലും ഞാന്‍ സന്തോഷിക്കും. ഇതാണ് എന്റെ ചിന്താഗതി. എനിക്ക് കൂടുതല്‍ പണം കിട്ടിയില്ലല്ലോ എന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. 55 ലക്ഷം രൂപയില്‍ പോലും ഞാന്‍ വളരെ സന്തോഷവാനാണ്. ഇതൊന്നും ഇല്ലാതിരുന്നപ്പോഴാണ് പണത്തിന്റെ വില എനിക്ക് മനസ്സിലായത്’ റിങ്കു അഭിമുഖത്തില്‍ താരം പറഞ്ഞു
ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ സ്ക്വാഡില്‍ റിസര്‍വ് താരമായിട്ടാണ് റിങ്കുവിനെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: