കൊല്‍ക്കത്ത : മലയാളി യുവതാരം സലാഹുദ്ദീന്‍ അദ്‌നാന്‍ മോഹന്‍ ബഗാനുമായി കരാര്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചെന്നാണ് വിവരം.
മുത്തൂറ്റ് എഫ് സിയില്‍ നിന്നാണ് സലാഹുദ്ദീന്‍ മോഹന്‍ ബഗാനിലേക്ക് പോകുന്നത്. ഇടത് വിംഗിലാണ് താരം കളിക്കുന്നത്.
കേരള പ്രീമിയര്‍ ലീഗിലും ഡെവലപ്‌മെന്റ് ലീഗിലും സലാഹുദ്ദീന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഡെവലപ്‌മെന്റ് ലീഗില്‍ മൂന്നാമത് ഫിനിഷ് ചെയ്യാന്‍ മുത്തൂറ്റിനായിരുന്നു.
ബെംഗളൂരു എഫ് സിക്ക് എതിരെ മൂന്നാം സ്ഥാനത്തിന് വേണ്ടിയുളള മത്സരത്തില്‍ സലാഹുദ്ദീന്‍ അദ്‌നാന്‍ ആയിരുന്നു പ്ലയര്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക