കണ്ണൂർ: മുഴപ്പിലങ്ങാട് ബീച്ചിൽ നിന്നും കണ്ടെത്തിയ പെരുമ്പാമ്പിൻ മുട്ടകൾ വിരിഞ്ഞു. ബീച്ച് നവീകരണ പ്രവർത്തനങ്ങൾക്കിടയിൽ ഊരാളുങ്കൽ സഹകരണ സംഘത്തിലെ തൊഴിലാളികളാണ് പെരുപാമ്പിൻ മുട്ടകൾ കണ്ടെത്തുന്നത്. തുടർന്ന് തളിപ്പറമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തിരുന്നു.
ഫോറസ്റ്റ് ഓഫീസിൽ 45 ദിവസമായി സൂക്ഷിച്ചിരുന്ന പെരുമ്പാമ്പിൻ മുട്ട കളാണ് വിരിഞ്ഞത്. പാമ്പിൻ കുഞ്ഞുങ്ങളെ വളർച്ച എത്തുന്നതോടെ വനത്തിലേക്ക് തുറന്ന് വിടുമെന്ന് അധികൃതർ അറിയിച്ചു. ഊരാളുങ്കൽ സഹകരണ സംഘം തൊഴിലാളികളുടെ അവസരോചിത ഇടപെടൽ ശ്രദ്ധേയമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: