ഹൈദരാബാദ് :കുട്ടികളെ കടത്തുന്ന സംഘത്തിലുള്ളവര്‍ ഹൈദരാബാദില്‍ അറസ്റ്റില്‍. ഇവര്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ വേരുകളുണ്ട്.
പൊലീസ് 13 കുട്ടികളെ രക്ഷപ്പെടുത്തി. സംഘത്തിന്റെ പക്കല്‍ നാല് ആണ്‍കുട്ടികളും 9 പെണ്‍കുട്ടികളുമാണുണ്ടായിരുന്നത്. ഏറ്റവും ചെറിയ കുട്ടിക്ക് രണ്ടു മാസമാണ് പ്രായം. എട്ട് സ്ത്രീകളുള്‍പ്പെടെ 11 പേരെ രാച്ചകൊണ്ട പൊലീസ് അറസ്റ്റു ചെയ്തു.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശോഭാ റാണി അറസ്റ്റിലായതോടെയാണ് സംഘത്തെക്കുറിച്ച് പൊലീസ് മനസിലാക്കിയത്. ഇവര്‍ 4.50 ലക്ഷം രൂപയ്ക്ക് ഒരു കുട്ടിയെ വില്പന നടത്തിയിരുന്നു. കുട്ടികളെ എത്തിച്ചിരുന്നത് പൂനെ, ദല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ്.
പാവപ്പെട്ട വീടുകളില്‍ നിന്നുളള കുട്ടികളെയാണ് ഇവര്‍ വില്പനയ്ക്ക് എത്തിച്ചിരുന്നത്. 1.8 ലക്ഷം മുതല്‍ 5.5 ലക്ഷം രൂപയ്ക്കു വരെയാണ് കുട്ടികളെ വില്പന നടത്തിയിരുന്നത്.
തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ഉള്ളവരാണ് അറസ്റ്റിലായവര്‍. ദല്‍ഹിയിലും പൂനെയിലുമുള്ള മൂന്ന് പേരാണ് കുട്ടികളെ സംഘത്തിനു നല്‍കിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. നിയമപ്രശ്നം മൂലം ദത്തെടുക്കലിനു കാത്തിരിക്കാന്‍ തയാറല്ലാത്ത ദമ്പതികള്‍ക്കാണ് കുട്ടികളെ നല്‍കിയിരുന്നത്. കുട്ടികളെ ശിശുക്ഷേമ വകുപ്പിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: