തിരുവനന്തപുരം: 2011ല്‍ ബംഗാളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ പോയപ്പോള്‍ അവിടെ നിറയെ ചെങ്കൊടിയായിരുന്നെന്നും എന്നാല്‍ 2024ല്‍ പോയപ്പോള്‍ അവിടെ എങ്ങും ചെങ്കൊടി കാണാനില്ലെന്നും മാധ്യമപ്രവര്ത്തകന്. മാതൃഭൂമി ടിവി ചാനലിന്റെ മാധ്യമപ്രവര്‍ത്തകനായ മധു ആണ് ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദയനീയാവസ്ഥ തുറന്നടിച്ചത്.
ചില പോക്കറ്റുകളില്‍ ചെങ്കൊടികള്‍ ഉണ്ടെങ്കിലേ ഉള്ളൂ. അഞ്ചുതവണ ബംഗാളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ പോയിട്ടുണ്ട് ഈ മാധ്യമപ്രവര്ത്തകന്. 2024ല്‍ പ്രധാന പോരാട്ടം ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഒരു ഇഞ്ചിലും കടുത്ത പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് ബംഗാളെന്നും ലേഖകന്‍ പറയുന്നു.
കോണ്‍ഗ്രസ് ഉള്ളത് മാള്‍ഡയിലും ബെഹ്റാംപൂരിലും; സിപിഎം മൂര്‍ഷിദാബാദില്‍ മാത്രം
ആകെയുള്ള 42 സീറ്റുകളില്‍ 39 മണ്ഡലങ്ങളിലും ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് മത്സരം. ആകെ മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ തൃണമൂലും കോണ്‍ഗ്രസും തമ്മിലും ഒരിടത്ത് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലും ആയിരുന്നു പോരാട്ടം. മുര്‍ഷിദാബാദില്‍ മാത്രമാണ് സിപിഎം ഉള്ളത്. അവിടെ അവര്‍ തൃണമൂലുമായി മത്സരിക്കുന്നു. കോണ്‍ഗ്രസാകട്ടെ രണ്ടിടത്ത് മാത്രം- മാള്‍ഡയിലും ബെഹ്റാംപൂരിലും. അവിടെ അവര്‍ തൃണമൂലുമായി പോരാടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: