ന്യൂദല്‍ ഹി:2019ലെ തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ഗുഹയിലായിരുന്നു മോദി ധ്യാനനിരതനായത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു. ഇന്ന്, 2024ല്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുന്‍പ് ധ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് തമിഴ്നാട്ടിലെ കന്യാകുമാരിയിലെ കടലിന് നടുക്കുള്ള വിവേകാനന്ദപ്പാറയിലാണ്.
താന്‍ ജൈവികമല്ല, ദൈവികമാണെന്ന് കഴിഞ്ഞ ദിവസങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മോദി അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെ ഒരു നിയോഗം നടപ്പാക്കാന്‍ ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഹൈന്ദവമായ എല്ലാ ചിന്തകളെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച മോദി താന്‍ ശക്തിയുടെ ആരാധകനാണെന്നും ഇന്‍ഡി സഖ്യം അതിനെതിരായി പ്രവര്‍ത്തിക്കുന്നവരാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ചരിത്രത്തിലേയും പുരാണങ്ങളിലെയും ശക്തികളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് പ്രതിപക്ഷമെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.
ഈ വരവിലൂടെ മോദി തമിഴ്നാടുമായി ഒരിയ്‌ക്കല്‍ കൂടി അടുക്കാന്‍ ശ്രമിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ ബിജെപിയ്‌ക്ക് അടുക്കാന്‍ കഴിയാതിരുന്ന സംസ്ഥാനമായ തമിഴ്നാട്ടില്‍ വലിയൊരു തരംഗം സൃഷ്ടിക്കാന്‍ ബിജെപിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ലക്ഷ്യവും ധ്യാനകേന്ദ്രമായി തമിഴ്നാട്ടിലെ കന്യാകുമാരി തെരഞ്ഞെടുത്തതിന് പിന്നിലുണ്ടെന്ന് കരുതുന്നു.
എന്തായാലും കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ ധ്യാനം കഴിഞ്ഞ് തെരഞ്ഞെടുപ്പ് വിജയത്തിലേക്കുണരുക എന്നതും മോദി ലക്ഷ്യമാക്കുന്നു. ഈ ധ്യാനത്തിലൂടെ ശോഭനമായ ഭാവിപ്രവര്‍ത്തനങ്ങളുടെ ഉള്‍ക്കാഴ്ചകളും അകക്കണ്ണില്‍ തെളിയുമെന്ന പ്രതീക്ഷയും ജനങ്ങളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: