Kerala

കേരളത്തില്‍ ജൂണിലും അതിവര്‍ഷം; രാജ്യമെങ്ങും മഴ കനക്കും

Published by

തൊടുപുഴ: ഇക്കുറി തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് രാജ്യത്തെങ്ങും മഴ കനക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം. സംസ്ഥാനത്തും ഇത്തവണ അതിവര്‍ഷമാകും. വടക്കന്‍ കേരളത്തിലാകും രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ മഴയുണ്ടാകുക; ശരാശരിയെക്കാള്‍ വലിയ വര്‍ധന.

ഒഡീഷ, ജമ്മുകശ്മീര്‍, വടക്കുകിഴന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലൊഴികെ കാലവര്‍ഷം കനക്കും. ജൂണിലും മഴ കൂടും. ദക്ഷിണ ഭാരതം, മധ്യഭാരതം എന്നിവിടങ്ങളിലാണ് ജൂണില്‍ മഴ കൂടുക. കേരളത്തില്‍ പതിവില്‍ നിന്നു വ്യത്യസ്തമായി വലിയ തോതില്‍ മഴ ലഭിക്കും. മധ്യ-തെക്കന്‍ കേരളത്തിലാകും മഴ കൂടുക. ജൂണില്‍ രാത്രിയിലും പകലും ശരാശരിയെക്കാള്‍ താപനിലയും കൂടും.

പസഫിക് സമുദ്രത്തിലുണ്ടായിരുന്ന എല്‍നിനോ പ്രതിഭാസം കഴിഞ്ഞ മാസം അവസാനത്തോടെ നിര്‍വീര്യമായി. പിന്നാലെ ലാനിനോയ്‌ക്കുള്ള സാധ്യതയേറുകയാണ്. കാലവര്‍ഷം ശക്തമാകുമ്പോള്‍ ലാ നിനോയ്‌ക്കുള്ള സാധ്യതയുമേറും. ഇത്തരത്തില്‍ വന്നാല്‍ അത് മഴ കൂടുന്നതിനും വലിയ നാശം വിതയ്‌ക്കുന്നതിനുമിടയാക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by