Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

4440 കോടി രൂപ കാണാതായതിനെക്കുറിച്ച് മൗനം;ബൈജു രവീന്ദ്രന്റെ സഹോദരന്‍ റിജു രവീന്ദ്രന് കോടതിയലക്ഷ്യത്തിന് പിഴ ചുമത്തി യുഎസ് കോടതി

ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്റെ സഹോദരനും ബൈജൂസിന്റെ പ്രധാനിയുമായി റിജു രവീന്ദ്രന് യുഎസ് കോടതി ജഡ്ജി ജോണ്‍ ഡോര്‍സി കോടതിയലക്ഷ്യത്തിന് പിഴ ചുമത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 12:28 am IST
in India, Business

ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്റെ സഹോദരനും ബൈജൂസിന്റെ പ്രധാനിയുമായി റിജു രവീന്ദ്രന് യുഎസ് കോടതി ജഡ്ജി ജോണ്‍ ഡോര്‍സി കോടതിയലക്ഷ്യത്തിന് പിഴ ചുമത്തി. കമ്പനിയിലെ 4440 കോടി രൂപ കാണാതായതിനെക്കുറിച്ച് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും മൗനം പാലിച്ചതിനാണ് യുഎസിലെ ഡെലാവെയര്‍ കോടതി ജഡ്ജി ജോണ്‍ ഡോര്‍സിയുടെ ഈ ശിക്ഷാവിധി.ബൈജൂസിന്റെ കമ്പനിയായ തിങ്ക് ആന്‍റ് ലേണിന്റെ ഡയറക്ടരാണ് റിജു രവീന്ദ്രന്‍.

4440 കോടി രൂപ ബൈജൂസില്‍ നിന്നും വാങ്ങിയെന്ന് പറയുന്ന യുഎസിലെ ഹെ‍ഡ്ജ് ഫണ്ടായ കാം ഷാഫ്റ്റഅ ക്യാപ്പിറ്റലിന്റെ മാനേജര്‍ വില്യം മോര്‍ട്ടനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പല തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനാണ് അറസ്റ്റ് വാറണ്ട്.

ഈ പണം എവിടെപ്പോയി എന്നതിന് കൃത്യമായ ഉത്തരം ബൈജു രവീന്ദ്രനോ അദ്ദേഹത്തിന്റെ സഹോദരന്‍ റിജു രവീന്ദ്രനോ നല്‍കുന്നില്ല.

ഈ തുക വിദേശത്തെ ഒരു അക്കൗണ്ടില്‍ ഉണ്ടെന്ന് യുഎസ് കോടതി നടപടികള്‍ക്കിടയില്‍ കണ്ടെത്തിയതായി പറയുന്നു. സാമ്പത്തികസുതാര്യത ഇല്ലാത്തതിനാലും വാഗ്ദാനം ചെയ്തതുപോലെ തിരിച്ചടവില്ലാത്തതിനാലും നേരത്തെ ബൈജൂസിന് വായ്‌പ നല്‍കിയ അമേരിക്കന്‍ നിക്ഷേപകര്‍ ഇപ്പോള്‍ പുതിയ നിക്ഷേപം ബൈജൂസില്‍ ഇറക്കാത്തതാണ് കമ്പനിയുടെ താളം തെറ്റിച്ചിരിക്കുന്നത്. അതിനിടെയാണ് ബൈജു രവീന്ദ്രന്റെയും സഹോദരന്‍ റിജു രവീന്ദ്രന്റെയും സത്യസന്ധതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ അപ്രത്യക്ഷമായ 4440 കോടി രൂപ (5300 ലക്ഷം ഡോളര്‍) എവിടെപ്പോയി എന്ന ചോദ്യം ഉയരുന്നത്.

ചൊവ്വാഴ്ച അമേരിക്കയിലെ ഡെലാവെയറിലെ വില്‍മിംഗ്ടണിലെ കോടതിയിലെ ബാങ്ക് റപ്റ്റ്സി ജഡ്ജി ജോണ്‍ ഡോര്‍സി പറയുന്നത് റിജു രവീന്ദ്രന്‍ ഈ പണം എവിടെ എന്ന് കണ്ടെത്താന്‍ ഗൗരവതരമായ പരിശ്രമങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്നാണ്. “ഈ അപ്രത്യക്ഷമായ വമ്പന്‍തുകയെപ്പറ്റി ബൈജു രവീന്ദ്രന്‍ നല‍്കിയ സത്യവാങ്മൂലം സത്യസന്ധമല്ലെന്ന് ഞാന്‍ പറയുന്നു”- ജഡ്ജി ജോണ്‍ ഡോര്‍സി വിശദമാക്കി.

വായ്‌പ എടുത്തവര്‍ക്ക് 120 കോടി ഡോളര്‍ തിരിച്ചടയ്‌ക്കാനിരിക്കെ ബൈജു രവീന്ദ്രന്റെ തിങ്ക ആന്‍റ് ലേണ്‍ എന്ന കമ്പനിയുടെ ഭാഗമായ ആല്‍ഫ ഇന്‍കോ. ആണ് ഈ 4440 കോടി രൂപ മറച്ചത്. ആല്‍ഫ ഇന്‍കോ. എന്ന കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 4440 കോടി രൂപ അമേരിക്കയിലെ ഫ്ലോറിഡയിലെ ഹെഡ്ജ് ഫണ്ടായ കാം ഷാഫ്റ്റ് കാപ്പിറ്റല്‍ ഫണ്ടിന് ഇത്രയും തുക രഹസ്യമായി കൈമാറിയിരിക്കുന്നത്. ഇതോടെയാണ് ആല്‍ഫയില്‍ നിന്നും 120 കോടി ഡോളര്‍ ലഭിക്കാനുള്ള കമ്പനികള്‍ യുഎസ് കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇപ്പോള്‍ വാദം കേള്‍ക്കല്‍ നടക്കുന്നത്.

ഈ ശിക്ഷ ബാധിക്കില്ലെന്ന് ബൈജൂസ്
ഡെലാവെയര്‍ കോടതി വിധിച്ച കോടതിയലക്ഷ്യത്തിനുള്ള പിഴ ബൈജു രവീന്ദ്രന്റെ സഹോദരന്‍ റിജു രവീന്ദ്രനെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നാണ് ബൈജൂസിന്റെ വിശദീകരണം. ഡെലാവെയറിലെ കോടതിക്ക് ഇന്ത്യക്കാരനായ റിജു രവീന്ദ്രനെതിരെ കോടതിയലക്ഷ്യത്തിന് പിഴ ഈടാക്കാന്‍ നിയമാധികാരമില്ലെന്നാണ് വിലയിരുത്തല്‍. ആ ശിക്ഷാവിധി ഡെലാവെയര്‍ കോടതിക്ക് നടപ്പാക്കാനാവില്ലെന്നും ചില നിയമവിദഗ്ധര്‍ പറയുന്നു.

കാണാതായെന്ന് പറയുന്ന 4440 കോടി രൂപ യുഎസിലെ ഒരു ഹെഡ്ജ് ഫണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഈ പണം റിജു രവീന്ദ്രനോ ബൈജു രവീന്ദ്രനോ അദ്ദേഹത്തിന്റെ ഭാര്യ ദിവ്യ ഗോകുല്‍നാഥോ ഉപയോഗിക്കാതിരിക്കാനാണ് കോടതിയുടെ ഈ വിധിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Tags: BYJUSthink and learnContempt of courtdelaware courtRiju RaveendranRiju Ravindran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടതി ഉത്തരവ് അനുസരിക്കാതിരിക്കുന്നതും അതിനു സഹായമാകുന്നതും കോടതിയലക്ഷ്യമെന്ന് സുപ്രീം കോടതി

Kerala

ദിലീപിനെ കണ്ട് ജഡ്ജി എഴുന്നേറ്റു നിന്നെന്ന വ്യാജ പരാമര്‍ശം നടത്തിയ ആള്‍ക്കെതിരെ കോടതിയലക്ഷ്യ കേസ്

Kerala

ക്ഷമാപണം സ്വീകരിച്ച് വെബ്-ന്യൂസ് ചാനലിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

Kerala

റോഡടച്ചുകെട്ടി സമ്മേളനം: എംവി. ഗോവിന്ദനും ബിനോയ് വിശ്വവും നേരിട്ടു ഹാജരാകണമെന്ന് ഹൈക്കോടതി

Kerala

പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത്; കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.