കുട്ടിക്ക് വികൃതി അല്‍പം കൂടുതലാണെന്ന് പറഞ്ഞ് അച്ഛനമ്മമാര്‍ ചെറിയ കുട്ടികളുടെ പെരുമാറ്റത്തെ ലഘൂകരിച്ച് പറയാറുണ്ട്. പക്ഷെ ആ കുട്ടിയുടെ രോഗം നടന്‍ ഫഹദ് ഫാസിലിനെ ബാധിച്ച എഡിഎച്ച് ഡി ആണോ? കുട്ടികളാണെങ്കില്‍ ഈ രോഗം ചികിത്സിച്ച് ഭേദമാക്കാമെന്നും തനിക്ക് 41 വയസ്സുള്ളപ്പോഴാണ് ഈ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞതെന്നും അതിനാല്‍ ഇനി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്നും ഫഹദ് ഫാസില്‍ പറയുന്നു. കുട്ടികളില്‍ ഈ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് തന്നെയാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ധരും പറയുന്നത്.
എന്താണ് അറ്റന്‍ഷന്‍ ഡെഫിസിറ്റ് – ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍?
നാഡീവ്യൂഹവികാസവുമായി ബന്ധപ്പെട്ട രോഗമാണിതെന്ന് പറയപ്പെടുന്നു. കാര്യങ്ങളില്‍ ഏകാഗ്രതയോടെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കല്‍ (ഇന്‍-അറ്റന്‍ഷന്‍), ക്ഷമയില്ലാതെ മനസ്സില്‍ എന്താണോ തോന്നുന്നത് അത് വരുംവരായ്‌കകള്‍ ആലോചിക്കാതെ എടുത്തുചാടിചെയ്യുല്‍ (ഇംപള്‍സിവ് ആക്ഷന്‍), എപ്പോഴും അമിതമായ എനര്‍ജിയോടെ കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കല്‍ (ഹൈപ്പര്‍ ആക്ഷന്‍) എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
നടന്‍ ഫഹദ് ഫാസില്‍ താന്‍ എഡിഎച്ച്ഡി എന്ന രോഗത്തിനടിമയാണെന്ന് വെളിപ്പെടുത്തിയതോടെ ഈ അറ്റന്‍ഷന്‍ ഡെഫിസിറ്റ് – ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന രോഗം രോഗം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഡോപമിന്‍ അളവ് കുറയുമ്പോള്‍
തലച്ചോറില്‍ ഡോപമിന്റെ അളവ് കുറയുന്നതാണ് എഡിഎച്ച്ഡി എന്ന രോഗത്തിന് കാരണമായ സ്ഥിതിവിശേഷം ഉണ്ടാക്കുന്നത്. വിക്കിപീഡിയ പറയുന്നത് ഇങ്ങിനെ: “ഒരു നാഡിയിലെക്കോ പേശിയിലെക്കോ ഒരു സംജ്ഞ കടത്തി വിടുന്നതിനായി ഒരു നാഡീ തന്തൂ ഉദ്പാദിപ്പിക്കുന്ന ഒരു രാസപദാർത്ഥമാണ് dopamine.മസ്തിഷ്കത്തിൽ ഉള്ള ഒരു പ്രധാനപെട്ട രാസപദാർത്ഥം ആണിത്. ഒരു വ്യക്തിയെ സന്തോഷവാൻ ആക്കി നിലനിർത്തുന്നതിൽ ഡോപ്പാമിൻ വലിയപങ്കുവഹിക്കുന്നുണ്ട്.”. അതായത് ഡോപമിന്റെ അളവ് കുറയുമ്പോള്‍ സന്തോഷം കുറയുന്നു എന്നര്‍ത്ഥം. സന്തുഷ്ടനാകാതിരിക്കുമ്പോഴാണ് വിഷാദവും ഉല്‍ക്കണ്ഠയും കടന്നുവരുന്നത്.
നിയന്ത്രിക്കാന്‍ കഴിയാതെ അലഞ്ഞുതിരിയുന്ന മനസ്സ്, സമയകൃത്യതയോടെ ഒന്നും ചെയ്യാന്‍ കഴിയാതിരിക്കല്‍, മറവി എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇലക്ട്രോണിക്സ് യുഗത്തില്‍ എത്തിപ്പെട്ട യുവാക്കളില്‍ ഈ രോഗലക്ഷണങ്ങള്‍ കൂടുതലാണ്.
ചികിത്സിക്കേണ്ടത് പീഡിയാട്രീഷ്യന്‍, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവര്‍
കുട്ടികളിലാണെങ്കില്‍ എഡിഎച്ച് ഡി ചികിത്സിക്കേണ്ടത് പീഡിയാട്രീഷ്യനാണ്. പല കുട്ടികളിലുമുള്ള പഠനവൈകല്യത്തിന് കാരണം എഡിഎച്ച് ഡിആണ്. പീഡിയാട്രീഷ്യന്‍ ഈ രോഗലക്ഷണങ്ങളുമായി വരുന്ന കുട്ടികളിലെ ഉത്ക്കണ്ഠ, വിഷാദരോഗം എന്നിവയുടെ അളവ് പരിശോധിക്കും.
മയക്കമരുന്നിന് അടിമപ്പെടുന്നവര്‍
ഇത്തരം വികൃതിക്കുട്ടികള്‍ തന്നെയാണ് ഭാവിയില്‍ കഞ്ചാവിനും മറ്റും അടിമപ്പെടുന്നത്. ചില സ്വഭാവങ്ങളുടെ അടിമയായും ഇവര്‍ മാറാറുണ്ട്. ജനിതകപരമായ കാരണങ്ങളും എഡിഎച്ച് ഡിക്ക് കാരണമാകാം. മാസം തികയാതെ പ്രസവിക്കുന്നതും പിറക്കുമ്പോള്‍ ഭാരം കുറഞ്ഞ കുട്ടികളിലും ഈ രോഗം ഉണ്ടാകാം. പെരുമാറ്റ രീതികള്‍ മാറ്റാനുള്ള ബിഹേവിയര്‍ തെറപ്പി ഇതിനുള്ള സിദ്ധൗഷധമാണ്. ചിലര്‍ക്ക് ചില തൊഴിലുമായി ബന്ധപ്പെട്ട് എഡിഎച്ച്ഡി വരാം. അതിന് ഒക്യുപ്പേഷണല്‍ തെറപ്പി ആവശ്യമായി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: