ബീജിംഗ് : ചൈനീസ് ശാസ്ത്രജ്ഞര്‍ സെല്‍ തെറാപ്പി വഴി പ്രമേഹം സുഖപ്പെടുത്തിയതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു, സെല്‍ ഡിസ്കവറി ജേണലില്‍ ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന് കീഴിലുള്ള സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മോളിക്യുലാര്‍ സെല്‍ സയന്‍സ്, റെന്‍ജി ഹോസ്പിറ്റല്‍ , ഷാങ്ഹായ് ചാങ്ഷെംഗ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു സംഘമാണ് ചികില്‍സാരീതി വികസിപ്പിച്ചെടുത്തത്. 2021 ജൂലൈയില്‍ രോഗി സെല്‍ ട്രാന്‍സ്പ്ലാന്റിന് വിധേയനായി. 11 ആഴ്ചയ്ക്കുള്ളില്‍, അദ്ദേഹത്തിന് ബാഹ്യ ഇന്‍സുലിന്‍ വേണ്ടാതായി. അടുത്ത വര്‍ഷം രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനായുള്ള മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തുകയും ചെയ്തു. ‘രോഗിയുടെ പാന്‍ക്രിയാറ്റിക് ഐലറ്റ് പ്രവര്‍ത്തനം ഫലപ്രദമായി പുനഃസ്ഥാപിച്ചതായി തുടര്‍ പരിശോധനകള്‍ കാണിച്ചു,’ പ്രധാന ഗവേഷകരിലൊരാളായ യിന് പറഞ്ഞു. രോഗി ഇപ്പോള്‍ 33 മാസമായി ഇന്‍സുലിന്‍ രഹിതനാണ്. ഈ വഴിത്തിരിവ് പ്രമേഹത്തിനുള്ള സെല്‍ തെറാപ്പിയിലെ ഗണ്യമായ പുരോഗതിയെ അടയാളപ്പെടുത്തുന്നുവെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നു.
‘സെല്‍ തെറാപ്പി മേഖലയിലെ സുപ്രധാന മുന്നേറ്റമാണിതെന്ന്’ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ തിമോത്തി കീഫര്‍ വിശേഷിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: