Business

മോദിയുടെ പത്ത് വര്‍ഷത്തെ ഭരണത്തില്‍ ആളോഹരി ജിഡിപി 40 ശതമാനം വര്‍ധിച്ചു

മോദിയുടെ പത്ത് വര്‍ഷത്തെ ഭരണത്തില്‍ ആളോഹരി ജിഡിപി 40 ശതമാനത്തോളം വര്‍ധിച്ചു എന്നത് നിസ്സാര നേട്ടമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. ഒരു രാജ്യത്തിന്‍റെ ജിഡിപിയെ ആകെ ജനസംഖ്യകൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്നതാണ് ആളോഹരി ജിഡിപി. ഇത് ഒരു രാജ്യത്തിന്‍റെ സാമ്പത്തിക നിലവാരം അളക്കാവുന്ന നല്ല സൂചികയാണ്.

Published by

മുംബൈ: മോദിയുടെ പത്ത് വര്‍ഷത്തെ ഭരണത്തില്‍ ആളോഹരി ജിഡിപി 40 ശതമാനത്തോളം വര്‍ധിച്ചു എന്നത് നിസ്സാര നേട്ടമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. ഒരു രാജ്യത്തിന്റെ ജിഡിപിയെ ആകെ ജനസംഖ്യകൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്നതാണ് ആളോഹരി ജിഡിപി. ഇത് ഒരു രാജ്യത്തിന്റെ സാമ്പത്തിക നിലവാരം അളക്കാവുന്ന നല്ല സൂചികയാണ്.

പലപ്പോഴും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെക്കുറിച്ച് അഭിമാനം കൊള്ളുമ്പോള്‍ ഇന്ത്യയുടെ ദുര്‍ബലമായ ആളോഹരി ജിഡിപി ചൂണ്ടിക്കാട്ടി ഇടത് സാമ്പത്തിക വിദഗ്ധര്‍ കേന്ദ്രം ഭരിയ്‌ക്കുന്നവരെ കാലാകാലങ്ങളില്‍ കുറ്റപ്പെടുത്താറുണ്ടായിരുന്നു. എന്നാല്‍ ഈ കുറ്റപ്പെടുത്തലുകള്‍ക്ക് മറുപടിയായിരുന്നു 2014 മുതല്‍ 2024 വരെയുള്ള മോദി ഭരണം.

മോദി 2014ല്‍ അധികാരമേറ്റെടുക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥിതിവിശേഷം ശോചനീയമായിരുന്നു. തണുപ്പന്‍ വളര്‍ച്ചയും വമ്പന്‍ അഴിമതിക്കേസുകളും ഇന്ത്യയില്‍ പണമിറക്കാന്‍ മടിക്കുന്ന വിദേശനിക്ഷേപകരും ചേര്‍ന്ന് ഇന്ത്യയുടെ പ്രതിച്ഛായ അങ്ങേയറ്റം മോശമായ സ്ഥിതിയായിരുന്നു. അവിടേക്കാണ് ഹൃദയത്തില്‍ വെളിച്ചവുമായി മോദി കടന്നുവരുന്നത്.

2014ല്‍ ഇന്ത്യയുടെ ആളോഹരി ജിഡിപി 5000 ഡോളര്‍ മാത്രമായിരുന്നു. എന്നാല്‍ 2022ല്‍ തന്നെ ഇത് 7000 ഡോളര്‍ ആയി വര്‍ധിച്ചു. അതായത് 40 ശതമാനത്തിന്റെ വളര്‍ച്ച. ദ കൊണ്‍വെര്‍സേഷന്‍ എന്ന വിദഗ്ധര്‍ ലേഖനങ്ങള്‍ എഴുതുന്ന ഓണ്‍ലൈന്‍ മാഗസിനിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. പര്‍ച്ചേസിങ്ങ് പവര്‍ പാരിറ്റി (പിപിപി) നോക്കിയാണ് ഒരു സമൂഹത്തിന്റെ പുരോഗതി വിലയിരുത്തുക. അങ്ങിനെ നോക്കുമ്പോള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പര്‍ച്ചേസിംഗ് പവര്‍ അഥവാ വാങ്ങല്‍ ശേഷി വര്‍ധിച്ചു.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പും അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയും ഇന്ത്യന്‍ ഗ്രാമീണജനതയെ നഗരവല്‍ക്കരിച്ചും നിര്‍ണ്ണായക ഉല്‍പാദനമേഖലകളില്‍ മെച്ചപ്പെട്ട പുരോഗതി കൈവരിച്ചുമാണ് ഇന്ത്യ നേട്ടങ്ങള്‍ കൊയ്തെടുത്തത്.

സാമ്പത്തിക വളര്‍ച്ച 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനവും 2024-25ല്‍ വര്‍ഷത്തില്‍ 6.5 ശതമാനവും ആയിരിക്കുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. ഇത് ഇന്ത്യയുടെ ആളോഹരി വരുമാന ജിഡിപിയെ മുന്നോട്ട് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക