മുംബൈ: ബോളിവുഡ് നടി ലൈലാ ഖാനും കുടുംബവും 2011-ല്‍ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ രണ്ടാനച്ഛന് പര്‍വേസ് തക്കിന് വധശിക്ഷ . ലൈല ഖാന്, അമ്മ സെലീന, നാല് സഹോദരങ്ങള്‍ എന്നിവര്‍ മഹാരാഷ്ട്രയിലെ ഇഗത്പുരിയിലെ ബംഗ്ലാവില്‍ കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ ഇവരുടെ അഴുകിയ മൃതദേഹങ്ങള്‍ മാസങ്ങള്‍ക്ക് ശേഷം ഇഗത്പുരിയിലെ ഫാംഹൗസില്‍ നിന്നാണ് കണ്ടെത്തിയത്.
സെലീനയും കുടുംബവും വേലക്കാരനെപ്പോലെ തന്നോടു പെരുമാറിയെന്നും സ്വത്തു ലഭിക്കില്ലെന്നു ഭയപ്പെട്ടിരുന്നതായും കൊലയ്ക്കു കാരണമായി തക്ക് പൊലീസിനോടു പറഞ്ഞു.
മുംബൈ സെഷന്‍സ് കോടതി, ഒരു പതിറ്റാണ്ടു കാലത്തെ വിചാരണയ്ക്ക് ശേഷം കേസ് ‘അപൂര്‍വമായ അപൂര്‍വ’ മെന്നു കണ്ടെത്തിയാണ് വധശിക്ഷ വിധിച്ചത്. തളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും വിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷം തക് തന്റെ അഭിഭാഷകനുമായി ചര്‍ച്ച ചെയ്യാന്‍ സമയം തേടിയിരുന്നു. എന്നാല്‍ വാദത്തിനായി ഇതിനകം ഗണ്യമായ സമയം നല്‍കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തനിക്ക് ഒരു കുടുംബം നോക്കാനുണ്ടെന്ന് കാണിച്ച് ശിക്ഷാ ഇളവിനുള്ള തക്കിന്റെ അപേക്ഷയും ജഡ്ജി പവാര്‍ തള്ളി. പതിവുപോലെ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ബോംബെ ഹൈക്കോടതിയുടെ അനുമതി തേടേണ്ടതുണ്ട്.
2008-ല്‍ പുറത്തിറങ്ങിയ ‘വഫ: എ ഡെഡ്ലി ലവ് സ്റ്റോറി’ എന്ന ചിത്രത്തിലെ രാജേഷ് ഖന്നയ്ക്കൊപ്പം അഭിനയിച്ച ബോളിവുഡ് നടിയായിരുന്നു രേഷ്മ പട്ടേല്‍ എന്ന ലൈലാ ഖാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: