മാണ്ഡി (ഹിമാചല്‍ പ്രദേശ്): കഴിഞ്ഞ ഘട്ടത്തോടെ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചതായി ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ ഒരു പൊതുയോഗത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 400 സീറ്റുകള്‍ കവിയാന്‍ പാര്‍ട്ടിയെ സഹായിക്കാന്‍ ഹിമാചല്‍ പ്രദേശിലെ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഈ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ഇതിനകം തന്നെ ഭൂരിപക്ഷം നേടിയിട്ടുണ്ട്. ഇപ്പോള്‍ നിങ്ങളുടെ പിന്തുണയോടെ 400 സീറ്റുകള്‍ എന്ന ലക്ഷ്യം മറികടക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാനത്ത് നടന്ന റാലിയില്‍ അദേഹം പറഞ്ഞു.
ശക്തമായ ഒരു സര്‍ക്കാരിന് മാത്രമെ വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുകയുള്ളു. ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഹിമാചല്‍ പ്രദേശിലെ നാലില്‍ നാല് സീറ്റുകളിലും പിന്തുണ നല്‍കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. രാമക്ഷേത്ര നിര്‍മ്മാണം മുതല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് ഇല്ലാതാക്കല്‍, മൂന്നിലൊന്ന് വനിതാ സംവരണം നടപ്പാക്കല്‍ എന്നിവയുള്‍പ്പെടെ ബിജെപി സര്‍ക്കാര്‍ പരിഗണിച്ചത് ദീര്‍ഘകാല പ്രശ്‌നങ്ങളാണെന്ന് ജയറാം താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: