ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം കേരളം ശക്തമാക്കുന്നതിനിടെ പ്രതിഷേധം കടുപ്പിച്ച് തമിഴ്നാട് ഫാര്‍മേഴ്സ് അസോസിയേഷന് കോണ്‍ഫെഡറേഷന്‍. ജൂണ്‍ 13ന് കേരളത്തിലേക്കുള്ള റോഡുകള്‍ ഉപരോധിക്കുമെന്ന് സംഘടന പ്രഖ്യാപിച്ചു.
ഇന്നലെ ഉതുമല്പേട്ട് മൂന്നാര്‍ റോഡിലെ ചിന്നാര ചെക്ക് പോസ്റ്റ് കോണ്‍ഫെഡറേഷനില്‍ പെട്ട കര്‍ഷകര്‍ സംഘടിതമായി ഉപരോധിച്ചു. പുതിയ അണക്കെട്ടിനെതിരെ മാത്രമല്ല, ഇടുക്കി വട്ടവടയിലെ തടയണ നിര്‍മ്മാണത്തിനെതിരെയും തമിഴ്നാട് കര്‍ഷകര്‍ പ്രതിഷേധമുയര്‍ത്തി.
ജല ലഭ്യത ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് 21 ന് മധുര ഓഫീസ് ഉപരോധിക്കാനും സംഘടന ആഹ്വാനം ചെയ്തു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നവരെ പ്രതിഷേധം തുടരുമെന്ന് തമിഴ്നാട് ഓള് ഫാര്‍മേഴ്സ് അസോസിയേഷന് കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: