തൃശൂര്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ കുഴിമന്ത്രി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ 85 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലില്‍ നിന്നും നേരിട്ട് ഭക്ഷിച്ചവര്ക്കും പാഴ്സലായി വാങ്ങിക്കൊണ്ടുപോയവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. കൊടുങ്ങള്ലൂരിലെ പെരിഞ്ഞനത്തുള്ള കുഴിമന്ത്രി ഹോട്ടലിലാണ് സംഭവം.
തശൂരിലെയും കൊടുങ്ങല്ലൂരിലെയും ഇരിങ്ങാലക്കുടയിലേയും ആശുപത്രികളില്‍ ചികിത്സതേടിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെയും പഞ്ചായത്ത് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തിന്റെയും ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടലിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: