പ്രധാനമന്ത്രി മോദിയ്ക്ക് നല്കിയ വാക്ക് പാലിക്കുന്നതിന്റെ ഭാഗമായി ഒരു ഇന്ത്യന്‍ ബഹിരാകാശ യാത്രികനെ ഈ വര്‍ഷം തന്നെ നാസ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ എത്തിക്കും. ഇന്ത്യയിലെ യുഎസ് അംബാസഡറായ എറിക് ഗാര്‍സെറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2024 അവസാനത്തോടെ ബഹിരാകാശ യാത്രക്കാരനെ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ എത്തിക്കും.
ഇതിന്റെ ഭാഗമായി നാസ ഇന്ത്യന്‍ ബഹിരാകാശ യാത്രികന് സംയുക്തസംരംഭത്തിന്റെ ഭാഗമായി ഉടന്‍ പരിശീലനം നല്കിത്തുടങ്ങും. “2023ല്‍ മോദി യുഎസ് സന്ദര്‍ശനം നടത്തുന്ന വേളയിലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രികനെ നാസ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ എത്തിക്കുമെന്ന് യുഎസ് വാക്ക് നല്‍കിയത്. ഇത് ഈ വര്‍ഷം തന്നെ പാലിക്കും”- എറിക് ഗാര്‍സെറ്റി വ്യക്തമാക്കി.
“ഇന്ത്യയും യുഎസും തമ്മിലുള്ള ബഹിരാകാശ സംയുക്ത സംരംഭത്തിന് നിസര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. നാസയും ഐഎസ്ആര്‍ഒയും ചേര്‍ന്നുള്ള ഭൗമനിരീക്ഷണപദ്ധതിയാണിത്. അത് ഈ വര്‍ഷം ആരംഭിക്കും.” -ഗാര്‍സെറ്റി പറഞ്ഞു. ഐഎസ് ആര്‍ഒയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. തീരെ ചെറിയ തുകയില്‍ ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറക്കിയ സംരംഭം ഗംഭീരവിജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ മിതി വിര്‍ധിയിലും ആന്ധ്രപ്രദേശിലെ കൊവഡ്ഡയിലും 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം ആരംഭിക്കാന്‍ പോകുന്ന ആണവ റിയാക്ടര്‍ പദ്ധതിയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: