ബില്‍ബാവോ: കരുത്തരായ ലിയോണിനെ തകര്‍ത്ത് എഫ്സി ബാഴ്സിലോണ യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി. ബില്‍ബാവോയില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ വിജയം. സൂപ്പര്‍ താരങ്ങളായ അയ്റ്റാന ബൊന്മാട്ടിയും അവെക്സി പുട്ടെല്ലാസും നേടിയ ഗോളുകളിലാണ് ബാഴ്സ തുടര്‍ച്ചയായി രണ്ടാം കിരീടം നേടിയത്.
ബാഴ്സ വനിതള്‍ സ്വന്തമാക്കിയ ടൈറ്റില്‍ കണക്കില്‍ യൂറോപ്യന്‍ വമ്പന്‍ കിരീടത്തിന്റെ എണ്ണം ഇതോടെ മൂന്നായി. 2021ല്‍ ചെല്‍സിയെ തോല്‍പ്പിച്ചാണ് ബാഴ്സ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്. കഴിഞ്ഞ വര്‍ഷത്തെ കിരീടനേട്ടം വുള്‍ഫ്സ്ബര്‍ഗിനെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു.
വനിതാ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായ ടീം ആണ് ലിയോണ്‍. എട്ട് തവണ ചാമ്പ്യന്മാരായ ലിയോണിനെതിരെ അത്യുഗ്രന്‍ പോരാട്ടത്തിലൂടെയാണ് ബാഴ്സ കപ്പടിച്ചത്.
കളിയിലുടനീളം നിയന്ത്രണം ബാഴ്സ താരങ്ങളുടെ കാല്‍ക്കീഴിലായിരുന്നു. ആദ്യ പകുതി ഗോള്‍ രഹിതമായി പിരിഞ്ഞു. രണ്ടാം പകുതിയിലേക്ക് പുരോഗമിച്ച മത്സരത്തിന്റെ 63-ാം മിനിറ്റിലാണ് ബാഴ്സയ്ക്കായി അയ്റ്റാന ബൊന്‍മാട്ടി ആദ്യ ഗോള്‍ നേടിയത്. മികച്ചൊരു സോളോ റണ്ണിനൊടുവിലായിരുന്നു താരത്തിന്റെ ഫിനിഷിങ്. മത്സരം ഇന്‍ജുറി ടൈമിലേക്ക് കടന്നപ്പോള്‍ കിരീടം ഉറപ്പാക്കിക്കൊണ്ട് അലെക്സിയ പുട്ടെല്ല അടുത്ത ഗോളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: