വാരാണസി: ആഗോളതലത്തില്‍ വാരാണസിയുടെ അന്തസെന്ന് അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ജനങ്ങളോട് മോദിക്ക് വേണ്ടി വോട്ട് തേടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കര്‍.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഭാരതം ലോകത്തിനാകെ അഭിമാനമായി വളര്‍ന്നതിന്റെ സാക്ഷികളാണ് വാരാണസിക്കാര്‍. മുന്‍പത്തെപോലെ സാധാരണപ്രശ്നങ്ങളല്ല, രാജ്യത്തിന്റെ വിദേശനയത്തെക്കുറിച്ച് വരെ ജനങ്ങള്‍ ആവേശത്തോടെ കാര്യങ്ങള്‍ ചോദിച്ചറിയുന്നു എന്നതാണ് എന്റെ അനുഭവമെന്ന് ജയശങ്കര്‍ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മോദി എന്ന പേരില്‍ത്തന്നെ ജനങ്ങള്‍ അഭിമാനിക്കുന്നു. ഇത് ജനപങ്കാളിത്തമുള്ള സര്‍ക്കാരാണ്. ഓരോ പദ്ധതിയുടെ പുതിയ പുതിയ ചുവടുവയ്പുകളിലും ജനങ്ങളോട് സംവദിച്ച് അവരുടെ അനുഭവങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് നടപ്പാക്കുന്നത്. ശരിയായ അര്‍ത്ഥത്തില്‍ പങ്കാളിത്ത ജനാധിപത്യം എന്നത് ഇതാണ്. രാജ്യത്തെ അറുപത് നഗരങ്ങളെ നമ്മള് ജി20 ആഘോഷങ്ങളുടെ ഭാഗമാക്കി. ഈ നഗരങ്ങളിലെല്ലാം വരും നാളുകളില്‍ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിക്കും. നമുക്ക് കാശിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. അന്താരാഷ്ട്രതലത്തില്‍ കാശിയുടെ പ്രൗഢി അടയാളപ്പെടുത്തേണ്ടതുണ്ട്, ജയശങ്കര്‍ പറഞ്ഞു.
ഇന്നലെ വാരാണസിയിലെ പരിപാടികളില്‍ ജയശങ്കര്‍ വിദ്യാഭ്യാസവിദഗ്ധരുമായും വിദ്യാര്‍ത്ഥികളുമായും ബുദ്ധിജീവികളുമായും സംവദിച്ചു. കാശിയുടെ പൗരാണികവും ചരിത്രപരവുമായ പ്രാധാന്യത്തെ വിദ്യാഭ്യാസത്തിലൂടെ കൂടുതല്‍ സമഗ്രമായി അവതരിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നല്ല നാളെയുടെ പാഠങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കാശിയുടെ പരിമിതിയില്ലാത്ത സര്വാശ്ലേഷിത്വത്തെക്കുറിച്ചും സംസ്കൃതിയുടെ പ്രവാഹത്തെക്കുറിച്ചും പറയണമെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: