ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിന്നും ലേയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിന്റെ എന്‍ജിനില്‍ പക്ഷിയിടിച്ചു. വിമാനം ദല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ പത്തരയ്ക്ക് പറന്നുയര്‍ന്ന വിമാനം 11 മണിയോടെ തിരിച്ചിറക്കുകയായിരുന്നു.
135 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയിട്ടില്ലെന്നും യാത്രക്കാര്‍ എല്ലാവരും തന്നെ സുരക്ഷിതരാണെന്നും അധികൃതര്‍ പിന്നീട് പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: