ദമാം : സൗദി അറേബിയയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. മംഗളുരു സ്വദേശി ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകന്‍ സായിക് ഷൈഖ് ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ കുടുംബാംഗങ്ങള്‍ ചികിത്സയിലാണ്. അടുക്കളയിലിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു തീപിടിക്കുകയായിരുന്നു. പുകയും ഇരുട്ടും മൂലം പുറത്തിറങ്ങാനാകാതെ കുടുംബം മുറിക്കകത്ത് കുടുങ്ങി.
ഉടന്‍ അഗ്‌നിശമനസേനയെത്തി തീ കെടുത്തി കുടുംബത്തെ ആശുപത്രിയിലേക്ക് മാറ്റി. പുക പടര്‍ന്ന് ശ്വാസംമുട്ടിയാണ് സായിക് മരിച്ചത്. ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും നിലഗുരുതരമായി തുടരുന്നു. മൂത്തമകന്‍ സാഹിര്‍ ഷൈഖ് അപകടനില തരണം ചെയ്തു.
















