Kerala

മോട്ടിവിഷം വാരിവിതറുന്ന അനിൽ ബാലചന്ദ്രന് 4 ലക്ഷം; രണ്ട് മണിക്കൂർ പ്രഭാഷണത്തിന് ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ: പരിഹസിച്ച് ബല്‍റാം

പ്രസംഗത്തിനിടെ അസഭ്യ വാക്കുകൾ പ്രയോഗിച്ച മോട്ടിവേഷൻ പ്രഭാഷകൻ അനിൽ ബാലചന്ദ്രന് ഒന്നര മണിക്കൂര്‍ പ്രഭാഷണത്തിന് നാല് ലക്ഷം രൂപ നല്‍കുമ്പോള്‍ സാഹിത്യപ്രഭാഷണം നടത്തുന്ന. ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ മാത്രം നല്‍കുന്ന കേരളത്തിന്‍റെ ഭാവി എന്താകുമെന്ന ആശങ്ക പങ്കുവെച്ച് വി.ടി. ബൽറാം.

Published by

പാലക്കാട്: പ്രസംഗത്തിനിടെ അസഭ്യ വാക്കുകൾ പ്രയോഗിച്ച മോട്ടിവേഷൻ പ്രഭാഷകൻ അനിൽ ബാലചന്ദ്രന് ഒന്നര മണിക്കൂര്‍ പ്രഭാഷണത്തിന് നാല് ലക്ഷം രൂപ നല്‍കുമ്പോള്‍ സാഹിത്യപ്രഭാഷണം നടത്തുന്ന. ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ മാത്രം നല്‍കുന്ന കേരളത്തിന്റെ ഭാവി എന്താകുമെന്ന ആശങ്ക പങ്കുവെച്ച് വി.ടി. ബൽറാം.

“കേട്ടിരിക്കുന്ന ആളുകളെ തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനിൽ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ പ്രതിഫലം കിട്ടുമ്പോൾ, ഗഹനമായ പഠനങ്ങളുടെയും മൗലികമായ വീക്ഷണങ്ങളുടേയും പിൻബലത്തിൽ രണ്ട് മണിക്കൂർ പ്രഭാഷണം നടത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ പ്രതിഫലം നൽകിയ സാഹചര്യം ഉണ്ടായതിൽ കേരളം ആശങ്കപ്പെടണം”- വി.ടി. ബല്‍റാം കുറിക്കുന്നു. ഒരു സമൂഹമെന്ന നിലയിൽ കേരളത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്കകൾക്കും ഒരു കാരണം ഇതാണെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ഏറെ പഠിച്ച് നടത്തിയ രണ്ട് മണിക്കൂര്‍ നേരത്തെ ആശാന്‍ കവിതകളെക്കുറിച്ച് പ്രഭാഷണം നടത്തിയതിന് സാഹിത്യഅക്കാദമിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന് വെറും 2400 രൂപ മാത്രം നല്‍കിയത്. ഇതിനെതിരെ ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്നെ വിമര്‍ശനമുയര്‍ത്തിയപ്പോഴാണ് അത് വിവാദമായത്.

“ഗഹനമായ പഠനങ്ങളുടെയും മൗലികമായ വീക്ഷണങ്ങളുടേയും പിൻബലത്തിൽ രണ്ട് മണിക്കൂർ പ്രഭാഷണം നടത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന് പ്രതിഫലം വെറും 2,400 രൂപ!. മാർക്കറ്റ് ഡിമാൻഡ് അനുസരിച്ച് വിഷയത്തിനും പ്രഭാഷകനുമുള്ള മൂല്യവ്യത്യാസത്തെ ഒരു പരിധിവരെ ഉൾക്കൊള്ളാനാവുന്നുണ്ട്. മലയാളികൾ ഓരോന്നിനും നൽകുന്ന വെയ്റ്റേജ് തീർച്ചയായും ആശ്ചര്യപ്പെടുത്തുന്നതാണ്. ഒരു സമൂഹമെന്ന നിലയിൽ കേരളത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്കകൾക്കും ഒരു കാരണം ഇതാണ്.”- വി.ടി. ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക