ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ വന്‍ തട്ടിപ്പ്. കുമളി ബ്രാഞ്ച് മാനേജര്‍ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ തട്ടിയെടുത്തു. ഭരണ സമിതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് മാനേജരായിരുന്ന ചക്കുപള്ളം സ്വദേശി വൈശാഖ് മോഹനെതിരെ കുമളി പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് ഭരണത്തിലുള്ള ബാങ്കാണിത്.
നെടുങ്കണ്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഡീലേഴ്സ് സഹകരണ സൊസൈറ്റിക്ക് കുമളി, കട്ടപ്പന, അടിമാലി എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. 2021 മുതല്‍ 24 വരെ കുമളി ശാഖയില്‍ മാനേജരായിരുന്നപ്പോഴാണ് വൈശാഖ് തട്ടിപ്പ് നടത്തിയത്.
മതിയായ രേഖകളില്ലാതെ വൈശാഖിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ വായ്പ അനുവദിച്ചും ചിട്ടിയില്‍ നിന്നുള്ള തുക തിരിമറി നടത്തിയുമാണ് പണം തട്ടിയെടുത്തത്. പലരുടെയും ഫിക്സഡ് ഡിപ്പോസിറ്റ് തുകയും തട്ടിയെടുത്തിട്ടുണ്ട്. മൂന്ന് മാസം മുന്‍പ് അധികാരമേറ്റ പുതിയ ഭരണ സമിതിയുടെ പരിശോധനയിലാണ് തട്ടിപ്പുകള്‍ കണ്ടെത്തിയത്.
കട്ടപ്പന ശാഖയില്‍ മാനേജരായിരിക്കെ 28 ലക്ഷം രൂപയും വൈശാഖ് മോഹന്‍ തട്ടിയെടുത്തു. തട്ടിപ്പ് നടത്തിയതായി വൈശാഖ് സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: