തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തരികിട ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകരിക്കില്ലെന്ന് ബോധ്യമായതോടെ നഴ്സിംഗ് പ്രവേശന കാര്യത്തില്‍ ആരോഗ്യമന്ത്രി നല്കിയ വിവാദ നിര്‍ദേശം പിന്‍വലിച്ചു. നഴ്സിംഗ് കോളജുകള്‍ക്ക് പരിശോധന ഒഴിവാക്കി അഫിലേഷന് നല്‍കാമെന്ന് മാനേജുമെന്റുകള്‍ക്കു നല്കിയ ഉറപ്പ് പാലിക്കാനായിരുന്നു കേരള നഴ്സിംഗ് കൗണ്‍സിലിന് മന്ത്രി വിവാദ നിര്‍ദേശം നല്‍കിയത്.
എന്നാല്‍ ഇത് സംബന്ധിച്ച് കേരള നഴ്സിംഗ് കൗണ്‍സിലിലെ പല അംഗങ്ങളും എതിര്‍പ്പുയര്‍ത്തി . പരിശോധന ഒഴിവാക്കി അഫിലേഷന് നല്കാന് തങ്ങള്‍ക്ക് അധികാരമില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഉണ്ടായാല്‍ അത് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അനുമതിക്ക് വിടുമെന്നും കേരള നഴ്സിംഗ് കൗണ്‍സില്‍ സൂചന നല്‍കുകയും ചെയ്തു.
സര്‍ക്കാര്‍ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് നഴ്സിംഗ് സംഘടനകളും വ്യക്തമാക്കി. ഇതോടെയാണ് പരിശോധന നടത്തി അഫിലേഷന് നല്കിയാല് മതിയെന്ന നിലപാടിലേയ്ക്ക ആരോഗ്യ മന്ത്രി എത്തിയത്. ഓഗസ്റ്റ് ഒന്നിനാണ് പ്രവേശനം തുടങ്ങേണ്ടത് .അതിനു മുന്‍പ് പരിശോധന പൂര്‍ത്തിയാക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: