മോദിയുടെ ഗംഗാ ശുചീകരണ പദ്ധതിയായ നമമി ഗംഗാ പദ്ധതി വന്‍ വിജയമായെന്ന് സൂചന. ഗംഗാനദിയിലെയും പോഷകനദികളിലെയും ഡോള്‍ഫിനുകളുടെ എണ്ണം വര്‍ധിച്ചതിനാലാണ് ഈ വിലയിരുത്തല്‍. സാധാരണ അഴുക്കില്ലാതെ, അങ്ങേയറ്റം പരിശുദ്ധമായ ജലാശയങ്ങളിലാണ് ഡോള്‍ഫിനുകള്‍ പെരുകുക.
ഡോള്‍ഫിനുകളുടെ എണ്ണം ഏകദേശം 4000 ഓളം ആയതായി വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം ഡോള്‍ഫിനുകളുടെ എണ്ണം 2000 ആയി ഉയര്‍ന്നിട്ടുണ്ട്. അതായത് ഗംഗാദനദിയിലെയും പോഷകനദിയിലെയും കൂടി ആകെയുള്ള 4000 ഡോള്‍ഫിനുകളില്‍ 50 ശതമാനത്തോളം ആണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്. ഉത്തര്‍പ്രദേശിലെ ടൂറിസം നയം മാറ്റം വരുത്തുകയും ചമ്പലില്‍ ഒരു ഡോള്‍ഫിന്‍ സങ്കേതം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഡോള്‍ഫിന്‍ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷം ഡോള്‍ഫിനുകളെക്കുറിച്ച് ജനങ്ങളില്‍ വലിയ ആകാംക്ഷ നിലനിന്നിരുന്നു.
ഗംഗാനദിയില്‍ ഡോള്‍ഫിനുകളെ സംരക്ഷിക്കുന്നതോടൊപ്പം ഗംഗയെ ശുദ്ധമായി നിലനിര്‍ത്തുന്നതിന്റെയും ഒഴുകാന്‍ അനുവദിക്കുന്നതിന്റെയും പ്രാധാന്യം വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. 2030ഓടെ ഡോള്‍ഫിനുകളുടെ എണ്ണം ഇരട്ടിയാക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.
സംസ്ഥാനസര്‍ക്കാരുകള്‍, എന്‍ജിഒകള്‍, വിദഗ്ധര്‍, പ്രാദേശിക നിവാസികള്‍ എന്നിവരെ കൂട്ടിയിണക്കിക്കൊണ്ടുള്ളതായിരുന്നു ഗംഗാ ശുദ്ധീകരണ പദ്ധതി. മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍, തണ്ണീര്‍ത്തട സംരക്ഷണം, നദിയൊഴുക്ക് മെച്ചപ്പെടുത്തല്‍ എന്നിവ മൂലം ഗംഗാനദി കൂടുതല്‍ ശുദ്ധീകരിക്കപ്പെട്ടതോടെ ഡോള്‍ഫിനുകളുടെ എണ്ണം പെരുകാന്‍ തുടങ്ങി. നദിയില്‍ വളരുന്ന ഡോള്‍ഫിനുകള്‍ വംശനാശം വന്നുകൊണ്ടിരിക്കുന്ന ജീവികളാണ്. നമമി ഗംഗ പദ്ധതിയിലൂടെ ഈ ഡോള്‍ഫിനുകള്‍ സംരക്ഷിക്കപ്പെടുകയാണ്. ഗംഗയില്‍ മാത്രമല്ല, ഗംഗയുടെ പോഷകനദികളായ യമുന, രാംഗംഗ, ഗോമ്തി, ഗാഗ്ര, രപ്തി, സണ്‍, ഗണ്ടക്, ചംബല്‍, കോസി എന്നീ നദികളിലും ഡോള്‍ഫിനുകളുടെ എണ്ണം വര്‍ധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: