ഇടുക്കി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മദ്ധ്യവയസ്‌കൻ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബൈജു ജോസാണ് മരിച്ചത്. 45 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ഒരാഴ്ചയോളമായി ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ഇന്ന് രാവിലെയോടെ നില ഗുരുതരമാകുകയായിരുന്നു. ബൈജുവിന് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: