ന്യൂദല്‍ഹി: ഇന്ത്യയില്‍ ഗ്രാമങ്ങളിലെ വാങ്ങല്‍ ശേഷി ഉയര്‍ന്നതായുള്ള കണക്കുകള്‍ പുറത്തുവന്നതോടെ ഇന്ത്യ വലിയൊരു സാമ്പത്തിക കുതിപ്പിന് തയ്യാറെടുക്കുകയാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ആര്‍ബിഐ പുറത്തുവിട്ട സാമ്പത്തിക റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ ഗ്രാമീണ മേഖല സാമ്പത്തികമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും അവിടെ ഭക്ഷ്യവസ്തുക്കളല്ലാത്ത ഉല്പന്നങ്ങള് വാങ്ങാന്‍ ആളുകള്‍ കൂടുതലായി പണം ചെലവ് ചെയ്യുന്നതായി കാണുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഭക്ഷ്യവസ്തുക്കള്ക്കല്ലാതെ ഗ്രാമീണര്‍ പണം ചെലവിടുക എന്നത് ഗ്രാമീണ മേഖലയുടെ ഉണര്‍വ്വിന്റെ ഏറ്റവും വലിയ ഉദാഹണമാണ്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഇതാദ്യമായാണ് നഗരത്തേക്കാള്‍ ഉപഭോക്തൃ ഉല്പന്നങ്ങള് വാങ്ങാന്‍ ഗ്രാമങ്ങളിലുള്ളവര്‍ കൂടുതല്‍ പണം ചെലവിടുന്ന സ്ഥിതിവിശേഷം ഉണ്ടായതെന്നും ആര്‍ബിഐ പറയുന്നു.
2023-24 ഡിസബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ത്രൈമാസ സാമ്പത്തികപാദത്തില്‍, ആകെ ഉപഭോക്തൃഉല്പന്നങ്ങളുടെ ഉപഭോഗത്തില്‍ 6.5 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഇതില്‍ ഗ്രാമങ്ങള്‍ 7.6 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ നഗരങ്ങള്‍ക്ക് 5.7 ശതമാനം വളര്‍ച്ചയേ കൈവരിക്കാനായുള്ളൂ. നീല്സന് ഐക്യു സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിസര്‍വ്വ് ബാങ്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
മാത്രമല്ല, ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പം കുറഞ്ഞതായും പണപ്പെരുപ്പ് നാല് ശതമാനമാക്കി ചുരുക്കുക എന്ന എന്ന റിസര്‍വ്വ് ബാങ്കിന്റെ ലക്ഷ്യത്തിലേക്ക് വൈകാതെ എത്തിച്ചേക്കുമെന്നും കരുതുന്നു.
അതേ സമയം, ആഗോള സമ്പദ് ഘടനയെക്കുറിച്ച് റിസര്‍വ്വ് ബാങ്ക് സാമ്പത്തിക റിപ്പോര്‍ട്ട് ആശങ്കകള്‍ പങ്കുവെയ്ക്കുന്നു. പണപ്പെരുപ്പം ഫലപ്രദമായി തടയാനാകാത്തതിനാല്‍ ആഗോള സാമ്പത്തിക സ്ഥിരതയെ അത് ബാധിക്കുന്നതായി പറയുന്നു.
പണമൊഴുക്കിന്റെ കാര്യത്തില്‍ ചില ആശങ്കകള്‍ ഉണ്ടെങ്കിലും, കൂടുതല്‍ ലാഭം കിട്ടുന്നിടത്തേക്ക് നിക്ഷേപകര്‍ അവരുടെ മൂലധനം മാറ്റുന്നത് സ്വാഭാവികമാണെന്നും റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. ഏപ്രില്‍ മാസത്തില്‍ വിദേശ നിക്ഷേപകര്‍ യുദ്ധം കാരണവും അസംസ്കൃത വിഭവങ്ങളുടെ വിലക്കയറ്റവും യുഎസ് ബോണ്ടുകളുടെ വരുമാനംവര്ധനയും മൂലം ഇന്ത്യന്‍ വിപണിയില്‍ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. എന്നാല്‍ മെയ് മാസത്തില്‍ കൂടുതല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കുട്ടുകയാണ്. അതിന് കാരണം നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നാം വട്ടവും അധികാരത്തില്‍ എത്തുന്നതിനാല്‍ സാമ്പത്തിക നയങ്ങളില്‍ തുടര്‍ച്ചയുണ്ടാകും എന്നതിനാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: